#founddead | 71-കാരി തോട്ടിൽ മരിച്ചനിലയിൽ: മുട്ടറ്റം മാത്രം വെള്ളം, സ്വർണം നഷ്ടപ്പെട്ടു, ദുരൂഹതയെന്ന് ബന്ധുക്കൾ

#founddead | 71-കാരി തോട്ടിൽ മരിച്ചനിലയിൽ: മുട്ടറ്റം മാത്രം വെള്ളം, സ്വർണം നഷ്ടപ്പെട്ടു, ദുരൂഹതയെന്ന് ബന്ധുക്കൾ
Aug 23, 2024 09:41 AM | By Susmitha Surendran

പെരിങ്ങോട്ടുകര(തൃശ്ശൂർ): (truevisionnews.com) രണ്ടു ദിവസം മുൻപ്‌ കാണാതായ 71-കാരിയുടെ മൃതദേഹം വീടിന് ഒരു കിലോമീറ്റർ അപ്പുറം കനാലിൽ കണ്ടെത്തി.

സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ. പുത്തൻപീടിക വടക്കുംമുറി പുളിപ്പറമ്പിൽ പരേതനായ ഷൺമുഖന്റെ ഭാര്യ ഓമന(71)യുടെ മൃതദേഹമാണ് വ്യാഴാഴ്ച ആറുമണിയോടെ കണ്ടെത്തിയത്.

20-ന് ഇവരെ കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയ കനാലിൽ മുട്ടറ്റം വെള്ളം മാത്രമേ ഉള്ളൂവെന്നതും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതുമാണ് സംശയത്തിന് കാരണം.

ഓമനയെ കാണാതായ ദിവസം രാത്രി എട്ടരയോടെത്തന്നെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് കനാലിൽ ഉൾപ്പെടെ തിരയുകയും ചെയ്തിരുന്നു.

ബസിൽ മറ്റെവിടേക്കെങ്കിലും പോയോ എന്നും അന്വേഷിച്ചിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങൾ സംഘടിപ്പിക്കുകയും ഇവ പോലീസിനു നൽകുകയും ചെയ്തിരുന്നു. എന്നാൽ, പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന പരാതിയും ബന്ധുക്കൾക്കുണ്ട്.

വ്യാഴാഴ്ച ആറുമണിയോടെ കനാൽ വഴി വന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കലുങ്കിൽ തടഞ്ഞുനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽനിന്ന്‌ മാലയും വളയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്.

കമ്മൽ നഷ്ടപ്പെട്ടിട്ടില്ല. 20-ന് നാലേ മുക്കാലോടെ കാണാതായ ഇവരുടെ ഫോൺ രാത്രി 7.30 വരെ റിങ് ചെയ്തിരുന്നു. ഇതിനു ശേഷം നോട്ട് അവൈലബിൾ മെസേജാണ് കിട്ടിക്കൊണ്ടിരുന്നത്.

സിം കാർഡ് ഊരുമ്പോൾ ഇത്തരത്തിലുള്ള മെസേജാണ് വരുന്നത്. അർബുദബാധിതയായിരുന്ന ഇവർക്ക് രണ്ടു വർഷം മുൻപാണ് രോഗം മാറിയത്.

200 മീറ്റർ അകലെയുള്ള ക്ഷേത്രത്തിലേക്കു മാത്രമാണ് ആ സമയത്ത് ഓമന പോകാൻ സാധ്യതയെന്നാണ് ബന്ധുക്കൾ പറയുന്നത്.

മൃതദേഹം കണ്ടെത്തിയശേഷവും പോലീസിൽനിന്ന്‌ കാര്യമായ സഹകരണമുണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മക്കൾ: ശ്രീജിത്ത്, ബിജു, പരേതയായ പ്രീതി. മരുമക്കൾ: രാജി, സിന്ധു.

#71year #old #woman #found #dead #stream #relatives #say #it's #mystery

Next TV

Related Stories
എവിടെയും പോയിട്ടില്ല,  ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ  യെല്ലോ അലർട്ട്

Aug 2, 2025 07:34 AM

എവിടെയും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

Aug 2, 2025 06:58 AM

ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

മലപ്പുറത്ത് മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി ഡ്രൈവറുടെ മുഖത്തടിച്ച്...

Read More >>
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
Top Stories

//Truevisionall