#ARREST | പരസ്യ കമ്പനിയുടെ അക്കൗണ്ടിൽനിന്ന് 1.38 കോടി തട്ടി; ഫിനാൻസ് മാനേജർ കീഴടങ്ങി

#ARREST | പരസ്യ കമ്പനിയുടെ അക്കൗണ്ടിൽനിന്ന് 1.38 കോടി തട്ടി; ഫിനാൻസ് മാനേജർ കീഴടങ്ങി
Aug 22, 2024 06:15 AM | By Susmitha Surendran

തൃശൂർ : (truevisionnews.com) പരസ്യ കമ്പനിയുടെ അക്കൗണ്ടിൽനിന്ന് 1.38 കോടി രൂപ തട്ടിയെടുത്ത കേസിൽ ഫിനാൻസ് മാനേജർ കീഴടങ്ങി.

ആമ്പല്ലൂർ വട്ടണാത്ര തൊട്ടിപ്പറമ്പിൽ ടി.യു. വിഷ്ണുപ്രസാദ് (30) ആണു മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നു കോടതിയിൽ കീഴടങ്ങിയത്.

വളപ്പില കമ്യൂണിക്കേഷൻസിൽ 2022 നവംബർ മുതൽ ഫിനാന്‍സ് മാനേജറായി ജോലി ചെയ്തിരുന്ന വിഷ്ണുപ്രസാദ് ഹെഡ് ഓഫിസിലെ അക്കൗണ്ട് ദുരുപയോഗിച്ചാണു പണം തട്ടിയെടുത്തത്.

സ്ഥാപനത്തിന്റെ പേരിൽ ജിഎസ്ടി, ഇൻകം ടാക്സ്, ടി‍ഡിഎസ് തുടങ്ങിയവ അടച്ചെന്നു വ്യാജരേഖ തയാറാക്കിയാണു വിഷ്ണുപ്രസാദ് തട്ടിപ്പു നടത്തിയത്.

ഓൺലൈൻ ബാങ്കിങ്ങിലൂടെ പണം കൈമാറ്റം നടത്തി. ഓഡിറ്റിങ്ങിൽ തട്ടിപ്പുകൾ ഓരോന്നായി കണ്ടെത്തിയതോടെ സ്ഥാപനം ഈസ്റ്റ് പൊലീസിനു പരാതി നൽകി.

തട്ടിക്കപ്പെട്ട തുകയുടെ വ്യാപ്തി കണക്കിലെടുത്തു ക്രൈം ബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചിരുന്നു.

പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപ‍ിച്ചിരുന്നെങ്കിലും തള്ളി. ഇതോടെയാണു കീഴടങ്ങിയത്.

#1.38 #crore #stolen #from #advertising #company's #account #finance #manager #surrendered

Next TV

Related Stories
എവിടെയും പോയിട്ടില്ല,  ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ  യെല്ലോ അലർട്ട്

Aug 2, 2025 07:34 AM

എവിടെയും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

Aug 2, 2025 06:58 AM

ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

മലപ്പുറത്ത് മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി ഡ്രൈവറുടെ മുഖത്തടിച്ച്...

Read More >>
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
Top Stories

//Truevisionall