#arrest | ബാറിൽ നിന്നും 85000 രൂപ മോഷ്ടിച്ച് പുറത്തിറങ്ങി, ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കടന്നു കളഞ്ഞു; യുവാവ് പിടിയിൽ

#arrest | ബാറിൽ നിന്നും 85000 രൂപ മോഷ്ടിച്ച് പുറത്തിറങ്ങി, ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കടന്നു കളഞ്ഞു; യുവാവ് പിടിയിൽ
Aug 21, 2024 07:29 AM | By Jain Rosviya

ഇടുക്കി: (truevisionnews.com)തൊടുപുഴ മുട്ടത്തുള്ള ബാറിൽ നിന്നും 85,000 രൂപ മോഷ്ടിച്ച് മറ്റൊരാളുടെ ബൈക്കിൽ കയറി കടന്നുകളഞ്ഞ യുവാവിനെ കോഴിക്കോട് നിന്നും പിടികൂടി.

ബാറിലെ തന്നെ ജീവനക്കാരനായ കൊല്ലം പരവൂർ സ്വദേശി തെങ്ങുവിളതൊടിയിൽ ജയകൃഷണനാണ് പിടിയിലായത്. മുട്ടം ഓയാസിസ് ബാറിൽ നിന്നും 85000 രൂപ മോഷ്ടിച്ചാണ് യുവാവ് മുങ്ങിയത്.

ശനിയാഴ്ച രാത്രി 10.45 മണിയോടെയാണ് മോഷണം നടന്നത്. പണം മോഷ്ടിച്ച ശേഷം മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപെടുന്ന ദൃശ്യങ്ങൾ ബാറിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ഭാഗത്ത് നിന്നുമാണ് മുട്ടം പൊലീസ് പ്രതിയെ പിടികൂടിയത്.

ഇയാളിൽ നിന്നും മോഷ്ടിച്ച പണം കണ്ടെത്തി. മുട്ടം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മോഷ്ടാവ് കയറിയ ബൈക്ക് ഉടമയ്ക്ക് മോഷണവുമായി ബന്ധമില്ലെന്നാണ് പൊലിസ് നിഗമനം.

സർക്കിൾ ഇൻസ്പെക്ടർ സോൾജിമോന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനിൽകുമാർ, അരുൺ കുമാർ, ജബ്ബാർ എൻ.കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിജുമോൻ പ്രദീപ് എന്നിവർ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകി.

#stole #85000 #from #bar #asked #lift #from #unknown #person #bike #flee #scene

Next TV

Related Stories
#KPMadhu | നിർണായക നീക്കവുമായി സന്ദീപ് വാര്യർ; കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ ചര്‍ച്ച നടത്തി

Nov 27, 2024 07:56 AM

#KPMadhu | നിർണായക നീക്കവുമായി സന്ദീപ് വാര്യർ; കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ ചര്‍ച്ച നടത്തി

സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നൽകിയതായും കെപി മധു...

Read More >>
#foundbodycase | കോഴിക്കോട് ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുറിയെടുക്കാൻ നൽകിയ വിവരങ്ങൾ വ്യാജം, പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

Nov 27, 2024 07:23 AM

#foundbodycase | കോഴിക്കോട് ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുറിയെടുക്കാൻ നൽകിയ വിവരങ്ങൾ വ്യാജം, പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍...

Read More >>
#MDMA | പച്ചക്കറി കടയിൽ എംഡിഎംഎ കച്ചവടം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉൾപ്പെടെ പിടിയിലായ കേസിൽ മൂന്നാം പ്രതിയെ തേടി പൊലീസ്

Nov 27, 2024 07:09 AM

#MDMA | പച്ചക്കറി കടയിൽ എംഡിഎംഎ കച്ചവടം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉൾപ്പെടെ പിടിയിലായ കേസിൽ മൂന്നാം പ്രതിയെ തേടി പൊലീസ്

ഇന്നലെ ഉച്ചയ്ക്കാണ് അഞ്ചൽ സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള ഷിജുവിനെ 4 ഗ്രാം എംഡിഎംഎംഎ യുമായി...

Read More >>
#KERALARAIN | ജാഗ്രതാ നിർദേശം; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 27, 2024 06:48 AM

#KERALARAIN | ജാഗ്രതാ നിർദേശം; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും...

Read More >>
#molestattempt | മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമം; സർജനെതിരെ പരാതി, കേസെടുത്ത് പൊലീസ്

Nov 27, 2024 06:31 AM

#molestattempt | മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമം; സർജനെതിരെ പരാതി, കേസെടുത്ത് പൊലീസ്

പാരിപ്പള്ളി പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്ന് പൊലീസ്...

Read More >>
Top Stories