മലപ്പുറം: (truevisionnews.com) കെഎസ്എഫ്‌ഇ ശാഖയിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണംയം വെച്ച് തട്ടിപ്പ്.
1,43,00,000 രൂപയാണ് പ്രതികൾ തട്ടിയത്. 221.63 പവൻ (1773.04ഗ്രാം) സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വെച്ചത്.
മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ നിന്നാണ് പണം തട്ടിയത്. സംഭവത്തിൽ ഗോൾഡ് അപ്രൈസർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു.
പാലക്കാട് സ്വദേശികളായ പടപ്പേതൊടി അബ്‌ദുൽ നിഷാദ് (50),കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ് (50)പറങ്ങാട്ടുതൊടി റഷീദലി (50)കാവുംപുറത്ത് മുഹമ്മദ് ശരീഫ് (50),
കെഎസ്എഫ്ഇ ശാഖയിലെ ഗോൾഡ് അപ്രൈസർ കൊളത്തൂർ സ്വദേശി രാജൻ(65) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
#Money #stolen #KSFE #pledging #three #properties #fraud #one #half #crores #took #place