#murder | 'ആരെങ്കിലും മരിച്ചാല്‍ കടം നല്‍കിയവര്‍ പണം ചോദിക്കില്ലല്ലോ', മകളെ കിണറ്റിലെറിഞ്ഞ് കൊന്ന് യുവതി

#murder | 'ആരെങ്കിലും മരിച്ചാല്‍ കടം നല്‍കിയവര്‍ പണം ചോദിക്കില്ലല്ലോ', മകളെ കിണറ്റിലെറിഞ്ഞ് കൊന്ന് യുവതി
Aug 13, 2024 02:32 PM | By Athira V

ചെന്നൈ: ( www.truevisionnews.com )കടം വാങ്ങിയ പണം ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ യുവതി ഏഴു വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്നു.

കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് മകള്‍ തുഖാറയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സത്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തു.

രണ്ടാംക്ലാസില്‍ പഠിക്കുന്ന തുഖാറയെ കഴിഞ്ഞദിവസം കളിക്കുന്നതിനിടെയാണ് കാണാതായത്. തുടര്‍ന്ന് പ്രകാശ് ശങ്കരാപുരം പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങളില്‍ സത്യയ്‌ക്കൊപ്പം മകള്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി.

ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിലെ കിണറ്റില്‍ തുഖാറയുടെ മൃതദേഹം കണ്ടെത്തിയത്.

നാട്ടില്‍ പലരില്‍നിന്നുമായി കടം വാങ്ങിയ അഞ്ചുലക്ഷത്തിലേറെ രൂപ അവര്‍ തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കാനായിരുന്നില്ലെന്നും വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ സഹതാപം തോന്നി പണം തിരികെ ചോദിക്കില്ലെന്നും തോന്നിയാണ് മകളെ കിണറ്റില്‍ തള്ളിയിട്ടതെന്നു സത്യ പോലീസിനു മൊഴിനല്‍കി.

തന്നെ സംശയിക്കുന്നുണ്ടെന്ന് മനസ്സിലാക്കി സത്യ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന് സംശയം തോന്നാതിരിക്കാന്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴും തിരച്ചില്‍ സമയത്തും സത്യയും കൂടെയുണ്ടായിരുന്നു.

#woman #killed #daughter #tamilnadu

Next TV

Related Stories
മംഗളുരുവിലെ ആൾകൂട്ടക്കൊലപാതകം; മരിച്ചത് വയനാട് സ്വദേശിയെന്ന് സൂചന, ആക്രമണത്തിന് പിന്നിൽ സംഘ്പരിവാറെന്ന് സിപിഎം

Apr 29, 2025 10:35 PM

മംഗളുരുവിലെ ആൾകൂട്ടക്കൊലപാതകം; മരിച്ചത് വയനാട് സ്വദേശിയെന്ന് സൂചന, ആക്രമണത്തിന് പിന്നിൽ സംഘ്പരിവാറെന്ന് സിപിഎം

കുടുപ്പിവിലെ ആൾകൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് വയനാട് സ്വദേശിയെന്ന് സൂചന....

Read More >>
അര്‍ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തി; 18-കാരനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി

Apr 29, 2025 10:23 PM

അര്‍ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തി; 18-കാരനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി

കാമുകിയെ കാണാനെത്തിയ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച്...

Read More >>
കൊടുംക്രൂരത; നാലാമതും ജനിച്ചത് പെൺകുഞ്ഞ്, പിന്നാലെ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ

Apr 29, 2025 10:09 PM

കൊടുംക്രൂരത; നാലാമതും ജനിച്ചത് പെൺകുഞ്ഞ്, പിന്നാലെ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ

നാലാമതും പെൺകുഞ്ഞ് ജനിച്ചതിന്റെ നിരാശ, അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ച്...

Read More >>
Top Stories