കൊട്ടാരക്കര:(truevisionnews.com) മാനസിക വെല്ലുവിളി നേരിടുന്ന പതിമൂന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
നെടുവത്തൂർ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനിൽ അജീഷിനെയാണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അഞ്ജു മീരാ ബിർള ശിക്ഷിച്ചത്.
2022 ഫെബ്രുവരി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പുത്തൂർ പോലീസ് ഇൻസ്പെക്ടർ ജി. സുഭാഷ് കുമാറാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ്ജ് ഷീറ്റ് സമർപ്പിച്ചത്.
പ്രോസിക്ക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷുഗു സി തോമസ് ഹാജരായി.
#case #sexuallyassaulting #mentally #challenged #years #rigorous #imprisonment #accused