#newbornbabydeath | നവജാതശിശുവിന്റെ മൃതദേഹത്തിന് ദിവസം ദിവസം പഴക്കം; പോസ്റ്റ്മോർട്ടം പൂർത്തിയായി, ദുരൂഹതകൾ ബാക്കി

#newbornbabydeath | നവജാതശിശുവിന്റെ മൃതദേഹത്തിന് ദിവസം ദിവസം പഴക്കം; പോസ്റ്റ്മോർട്ടം പൂർത്തിയായി, ദുരൂഹതകൾ ബാക്കി
Aug 12, 2024 04:12 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്.

ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നി​ഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും പൊലീസ് വിശദമാക്കി. തെളിവുകൾ എല്ലാം ശേഖരിച്ചെന്നും ഒന്നും പറയാറായിട്ടില്ലെന്നും പൂച്ചാക്കൽ സിഐ എൻആർ ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്‌ക്കുമെന്നും പൊലിസ് അറിയിച്ചു. മൃതദേഹം ആലപ്പുഴയിൽ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

അമ്മയുടെ ബന്ധുക്കൾക്ക് പോലും ഇവർ ​ഗർഭിണിയാണെന്ന വിവരം അറിയാമായിരുന്നില്ല. ഇന്നലെയാണ് നവജാതശിശുവിന്റെ മൃതദേഹം തകഴിയിലെ കുന്നുമ്മ പാടശേഖരത്തിൽ നിന്ന് കണ്ടെത്തിയത്.

കുഞ്ഞിനെ പ്രസവിച്ച യുവതി കൊച്ചിയിലെ സ്വകാര്യ ആശുപ്തരിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. കേസിൽ പ്രതിയായ ഇവരുടെ ആൺസുഹൃത്തിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

നിലവിൽ കുഞ്ഞിനെ സംരക്ഷിക്കുന്നതിന് വീഴ്ച വരുത്തിയതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും മൃതദേഹം രഹസ്യമായി മറവു ചെയ്തതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇത് കൊലപാതകകമാണോ എന്നതിൽ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരണമെന്നാണ് പൊലീസിന്‍റെ നിലപാട്. ഈ മാസം 6-ആം തിയതിയാണ് യുവതിയുടെ പ്രസവം നടന്നത്. 7 നാണ് കുട്ടിയെ കുഴിച്ച് മൂടുന്നത്.

വീട്ടുകാരിൽ നിന്ന് യുവതി വിവരം മറച്ചു വെച്ചു. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്.

പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു.

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. അതേസമയം കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നതേയുള്ളൂ.

കുഞ്ഞിന്റെ മൃതദേഹം യുവതി ആൺസുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറിയെന്നും ഇയാൾ മറ്റൊരു സു​ഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലിൽ മൃതദേഹം മറവ് ചെയ്തു എന്നുമാണ് പ്രാഥമിക നി​ഗമനമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

#corpse #newborn #daybyday #Autopsy #done #mysteries #remain

Next TV

Related Stories
#accident |  കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 24, 2024 10:41 PM

#accident | കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂൽ ദാമോദരൻ (65) ആണ് മരിച്ചത്....

Read More >>
#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:08 PM

#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

മുഖത്തും മറ്റും പരിക്ക് പറ്റിയ നിലയിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Nov 24, 2024 09:28 PM

#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

Read More >>
#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Nov 24, 2024 07:54 PM

#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ...

Read More >>
#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

Nov 24, 2024 07:33 PM

#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു...

Read More >>
Top Stories