#ACCIDENT | ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി രണ്ട് പേർക്ക് പരിക്ക്

#ACCIDENT | ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി രണ്ട് പേർക്ക് പരിക്ക്
Aug 12, 2024 12:32 PM | By VIPIN P V

തൃശൂർ: (truevisionnews.com) നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേർക്ക് പരിക്ക്.

കേച്ചേരി മഴുവഞ്ചേരി സെൻ്ററിൽ നെടുമ്പാശേരിയിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.

അപകടത്തിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. കുന്നംകുളം കിഴൂർ സ്വദേശി പണിക്കവീട്ടിൽ ഷംസുദ്ധീൻ ഭാര്യ ആമിനകുട്ടി(71), മകൻ ഷെഫീക്ക്(48) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

ഇടിയുടെ ആഘാതത്തിൽ കാറിനും, കടക്കും, മതിലിനും, കേടുപാടുകൾ സംഭവിച്ചു.

#fell #asleep #driving #Two #people #injured #car #outofcontrol #rammed #shop

Next TV

Related Stories
Top Stories