#newbornbabydeath | നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; കുഴിച്ചിട്ടത് പെൺകുഞ്ഞിനെ; യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷം

#newbornbabydeath | നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; കുഴിച്ചിട്ടത് പെൺകുഞ്ഞിനെ; യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷം
Aug 12, 2024 08:17 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ആലപ്പുഴ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷം എന്ന് യുവാവിൻ്റെ മൊഴി.

പെൺകുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. പ്രസവം നടന്നത് പുലർച്ചെ 1.30 ന് എന്ന് യുവതിയുടെ മൊഴി.

പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു. രാജസ്ഥാനിൽ പഠിക്കുമ്പോൾ ആണ് യുവാവുമായി യുവതി അടുക്കുന്നത്.

തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോഴും ബന്ധം തുടർന്നു. ആശുപത്രി അധികൃതരുടെ പരാതിയിലാണ് യുവതിക്കെതിരായ കേസ് എടുത്തിരിക്കുന്നത്. കുട്ടിയെ ആലപ്പുഴയിലെ അമ്മത്തൊട്ടിൽ ഉപേക്ഷിച്ചിരുന്നതായി യുവതി മൊഴി നൽകിയിരുന്നു.

പോലീസ് അന്വേഷണത്തിലാണ് യുവതിയുടെ മൊഴി കളവാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് കാമുകന് കുട്ടിയെ കൈമാറിയതായി യുവതി മൊഴി നൽകിയത്.

കേസിൽ നിലവിൽ രണ്ട് പേർ കസ്റ്റഡിയിലാണെന്നും പെൺകുട്ടി നിരീക്ഷണത്തിലാണെന്നും എസ്പി ഛൈത്ര തെരേസ ജോൺ വ്യക്തമാക്കിയിരുന്നു.

തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഒന്നാം പ്രതി തോമസ് ജോസഫുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

#Incident #burying #newbornbaby #female #child #buried #woman #handed #child #died

Next TV

Related Stories
#accident |  കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 24, 2024 10:41 PM

#accident | കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂൽ ദാമോദരൻ (65) ആണ് മരിച്ചത്....

Read More >>
#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:08 PM

#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

മുഖത്തും മറ്റും പരിക്ക് പറ്റിയ നിലയിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Nov 24, 2024 09:28 PM

#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

Read More >>
#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Nov 24, 2024 07:54 PM

#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ...

Read More >>
#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

Nov 24, 2024 07:33 PM

#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു...

Read More >>
Top Stories