#newbornbabydeath | ഗർഭിണിയാണെന്ന് വീട്ടുകാരെ അറിയിച്ചില്ല, പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്ന് യുവതി; മൃതദേഹം പുറത്തെടുക്കും

#newbornbabydeath | ഗർഭിണിയാണെന്ന് വീട്ടുകാരെ അറിയിച്ചില്ല, പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്ന് യുവതി; മൃതദേഹം പുറത്തെടുക്കും
Aug 11, 2024 04:55 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ മരണത്തിൽ പൊലീസിനു നിർണായക മൊഴി നൽകി കുഞ്ഞിന്റെ അമ്മയായ യുവതി.

പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാനായി ആൺസുഹൃത്തിനെ ഏൽപ്പിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയത്.

സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തകഴി വിരുപ്പാല രണ്ടു പറ പുത്തൻ പറമ്പ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവൻ അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് ഈ മാസം 7നു പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. കുട്ടിയെ കുഴിച്ചുമൂടിയെന്നു പറയുന്ന സ്ഥലത്ത് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.

ഓഗസ്റ്റ് ഏഴിന് വീട്ടിൽ പ്രസവിച്ച യുവതി കുഞ്ഞിനെ യുവാവിന്റെ കൈകളിൽ കൊടുത്തുവിടുകയായുരുന്നു എന്നാണ് പ്രാഥമിക വിവരം. വയറുവേദനയെ തുടർന്ന് പിന്നീട് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്രസവിച്ചെന്നും കുട്ടിയെ അമ്മത്തൊട്ടിലിൽ ഏൽപ്പിച്ചെന്നും പറ‍ഞ്ഞു.

ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തി കൂടുതൽ ചോദ്യം ചെയ്തു. അപ്പോഴാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ കാര്യം യുവതി വെളിപ്പെടുത്തിയത്.

പെൺകുട്ടിയുടെ സുഹൃത്തായ തോമസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കസ്റ്റഡിയിലുള്ളവരെ തകഴി കുന്നുമ്മയിലുള്ള സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

കുട്ടിയെ കൊലപ്പെടുത്തിയതാണോ, പ്രസവത്തിൽ മരിച്ചതാണോയെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.

യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രാജസ്ഥാനിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് പെൺകുട്ടിയും തോമസും തമ്മിൽ പ്രണയത്തിലായത്. ഒന്നരവർഷമായി തിരുവനന്തപുരത്ത് ജോലി ചെയ്തു വരുകയായിരുന്നു. ഗർഭിണിയാണെന്ന വിവരം ഇവർ വീട്ടുകാരെ അറിയിച്ചിരുന്നില്ല.

#alappuzha #new #born #baby #death #statement #mother

Next TV

Related Stories
#accident |  കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 24, 2024 10:41 PM

#accident | കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂൽ ദാമോദരൻ (65) ആണ് മരിച്ചത്....

Read More >>
#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:08 PM

#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

മുഖത്തും മറ്റും പരിക്ക് പറ്റിയ നിലയിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Nov 24, 2024 09:28 PM

#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

Read More >>
#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Nov 24, 2024 07:54 PM

#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ...

Read More >>
#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

Nov 24, 2024 07:33 PM

#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു...

Read More >>
Top Stories