#waterlog | വെള്ളക്കെട്ട് ഒഴിവാക്കാൻ 'ഐറിഷ് ഓട', പണി പാളിയപ്പോൾ റോഡിൽ വൻ വെള്ളക്കെട്ട്, വീണ്ടും പൊളിച്ച് പണി

#waterlog | വെള്ളക്കെട്ട് ഒഴിവാക്കാൻ 'ഐറിഷ് ഓട', പണി പാളിയപ്പോൾ റോഡിൽ വൻ വെള്ളക്കെട്ട്, വീണ്ടും പൊളിച്ച് പണി
Aug 10, 2024 10:00 AM | By ADITHYA. NP

തൊടുപുഴ:(www.truevisionnews.com) വെളളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് പണിത ഐറിഷ് ഓട അപാകത കാരണം നിർമ്മിച്ച് മാസങ്ങൾക്കകം പൊളിച്ചുമാറ്റുന്നു.

തൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് ലക്ഷങ്ങൾ ചെലവാക്കി പണിത ഓട മൂന്നു മാസം കൊണ്ട് പൊളിച്ചുനീക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുളള ഒത്തുകളി മൂലമാണ് വീണ്ടും ഓട പണിയേണ്ടി വരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

തൊടുപുഴ - പൂമാല റോഡിൽ ആലക്കോട് കവലയിലെ വെളളക്കെട്ട് രൂക്ഷമായതോടെയാണ് ഐറിഷ് മാതൃകയിൽ ഓട പണിതുടങ്ങിയത്. റോഡിൻ്റെ നിരപ്പിന് സമാന്തരമായി വെളളം ഒഴുക്കി വഴി തിരിച്ചുവിടുന്ന മാതൃകയാണ് ഐറിഷ് ഓട.

എന്നാൽ പണി പൂർത്തിയായതോടെ, റോഡിൽ വെളളം നിറയുന്ന സ്ഥിതിയാണുണ്ടായത്. പഴയതിലും വലിയ വെളളക്കെട്ട് രൂപപ്പെട്ടതോടെ നാട്ടുകാർ വാഴ നട്ടുൾപ്പെടെ സമരം നടത്തി.

ഇതോടെയാണ് പണിത ഓടയുടെ അപാകത പൊതുമരാമത്ത് വകുപ്പിന് മനസ്സിലായത്. മഴ മാറിനിന്നതോടെ, പുത്തൻ ഓട പൊളിച്ച് പൊതുമരാമത്ത് വകുപ്പ് വീണ്ടും പണി തുടങ്ങി.

മാസങ്ങളുടെ വ്യത്യാസത്തിൽ വീണ്ടും ഓടപണി നടത്തുന്നത് പൊതുമരാമത്ത് വകുപ്പിൻ്റെ അഴിമതിയെന്നാണ് നാട്ടുകാരുടെ പരാതി. തുടക്കം മുതലേ, പ്രവൃത്തിയുടെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിട്ടും ഉദ്യോഗസ്ഥ‍ർ ശ്രദ്ധിച്ചില്ലെന്നും വകുപ്പ് മന്ത്രി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നത്.

എന്നാൽ ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് നൽകുന്ന വിശദീകരണമിങ്ങിനെയാണ്. കരാറുകാരന് വീഴ്ചയാണ്, പുതിയ എസ്റ്റിമേറ്റും പ്ലാനും പ്രകാരം ഓടയുടെ പണി ഉടൻ പൂർത്തിയാക്കും, ഉദ്യോഗസ്ഥതല പിഴവ് വന്നിട്ടില്ല.

അപ്പോഴും, പാഴായ ലക്ഷങ്ങൾ ഏങ്ങിനെ ഈടാക്കുമെന്ന് തീരുമാനമായിട്ടില്ല.

#irish #Run #avoid #waterlogging #work #failed #huge #waterlog #road #work #demolished #again

Next TV

Related Stories
#arrest | കൊല്ലത്ത് കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

Nov 27, 2024 02:05 PM

#arrest | കൊല്ലത്ത് കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

കാരിക്കുഴി മാടന്‍ നടരാജമൂര്‍ത്തി ക്ഷേത്രത്തിലെ മൂന്ന് വഞ്ചികളാണ് ഞായറാഴ്ച രാത്രിയില്‍ കുത്തിത്തുറന്ന് മോഷണം...

Read More >>
#arrest | ജിമ്മിലെ പരിശോധനയ്ക്ക് പിന്നാലെ കിട്ടിയത്  കഞ്ചാവും എംഡിഎംഎയും, കണ്ണൂർ സ്വദേശി അറസ്റ്റിൽ

Nov 27, 2024 01:59 PM

#arrest | ജിമ്മിലെ പരിശോധനയ്ക്ക് പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും, കണ്ണൂർ സ്വദേശി അറസ്റ്റിൽ

33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും ജിമ്മിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ്...

Read More >>
#arrest | ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...; 16 ഗ്രാം  എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Nov 27, 2024 01:45 PM

#arrest | ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...; 16 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ബെംഗളൂരുവിൽ നിന്നാണ് യുവാവ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ്...

Read More >>
#Sexualassault| വിദ്യാർത്ഥിനിക്കുനേരേ ലൈംഗികാതിക്രമം: പ്രതിക്ക്​ തടവും പിഴയും

Nov 27, 2024 01:45 PM

#Sexualassault| വിദ്യാർത്ഥിനിക്കുനേരേ ലൈംഗികാതിക്രമം: പ്രതിക്ക്​ തടവും പിഴയും

ആ​റു വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യു​മാ​ണ് ശി​ക്ഷ. 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം....

Read More >>
#Theftcase | സിസിടിവിയിൽ കുടുങ്ങി; കോഴിക്കോട് മലബാര്‍ ഗോള്‍ഡിൽ നിന്ന് 6.5 പവൻ്റെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ

Nov 27, 2024 01:33 PM

#Theftcase | സിസിടിവിയിൽ കുടുങ്ങി; കോഴിക്കോട് മലബാര്‍ ഗോള്‍ഡിൽ നിന്ന് 6.5 പവൻ്റെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ...

Read More >>
#wildboar | വടകര പയ്യോളി കടപ്പുറത്ത് അസാധാരണ സംഭവങ്ങൾ; ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി, കരയിലെത്തിയപ്പോൾ കടല്‍ഭിത്തിയില്‍ കുടുങ്ങി

Nov 27, 2024 01:09 PM

#wildboar | വടകര പയ്യോളി കടപ്പുറത്ത് അസാധാരണ സംഭവങ്ങൾ; ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി, കരയിലെത്തിയപ്പോൾ കടല്‍ഭിത്തിയില്‍ കുടുങ്ങി

പയ്യോളി മേഖലയിൽ അപൂര്‍വമായി മാത്രം ജനവാസ മേഖലകളില്‍ എത്താറുള്ള കാട്ടുപന്നി കടലില്‍ ഇറങ്ങിയതാണ് ജനങ്ങളില്‍...

Read More >>
Top Stories