#Vilangadlandslide | വിലങ്ങാടിന് ഉണ്ടായത് വലിയ നാശ നഷ്ട്ടം; കൃഷി മേഖലയിലെ ദുരിതങ്ങൾക്ക് പ്രത്യേക പരിഗണനയെന്ന് കാർഷിക മന്ത്രി പി പ്രസാദ്

#Vilangadlandslide |  വിലങ്ങാടിന് ഉണ്ടായത് വലിയ നാശ നഷ്ട്ടം; കൃഷി മേഖലയിലെ ദുരിതങ്ങൾക്ക് പ്രത്യേക പരിഗണനയെന്ന് കാർഷിക മന്ത്രി പി പ്രസാദ്
Aug 9, 2024 10:17 PM | By VIPIN P V

വിലങ്ങാട് (കോഴിക്കോട്) : (truevisionnews.com) വിലങ്ങാടിന് ഉണ്ടായത് വലിയ നാശ നഷ്ട്ടം. ഉരുൾപൊട്ടലിനെ തുടർന്ന് ഒരു ജീവൻ നഷ്ട്ടപ്പെടുകയും ഏക്കറ്‌ കണക്കിന് കൃഷി ഭൂമികൾക്കും, വീടുകൾക്കും നാശ നഷ്ട്ടം ഉണ്ടായെന്നും സംസ്ഥാന കാർഷിക വകുപ്പ് മന്ത്രി പി പ്രസാദ്.

ഉരുൾപൊട്ടൽ മേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പുകളിൽ കഴിയുന്ന കർഷകർക്ക് മതിയായ സമയം കൊടുത്തുകൊണ്ട് തന്നെ അവരുടെ അപേക്ഷകൾ സ്വീകരിച്ച് നടപടി കൈക്കൊള്ളുംമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമദൃഷ്ട്യാ തന്നെ നോക്കുമ്പോൾ വിലങ്ങാടിന് വലിയ നാഷനഷ്ട്ടം സംഭവിച്ചിട്ടുണ്ട്.

ഗൗരവമായി തന്നെയാണ് ഉണ്ടായിട്ടുള്ള നാഷനഷ്ട്ടങ്ങളെ സർക്കാർ കാണുന്നതെന്നും, പ്രശ്ന പരിഹാരത്തിനായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വരും നാളുകളിൽ സമാനമായതോ ചെറുതോ വലുതോ ആയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാനിടയുള്ള സാധ്യത കൂടി കണക്കിലെടുത്ത് ഒരു പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നുണ്ട്.

അതിന് ആവിശ്യമായ പരിശോധനകൾ ഉടൻതന്നെ തുടങ്ങും. വിവിധ ഡിപ്പാർട്ടുമെന്റുകൾ ഇതിനുള്ള പരിശോധനകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയിലെ ദുരിതങ്ങൾക്ക് പ്രത്യേക പരിഗണ നൽകാനും ആഗസ്റ്റ് പതിമൂന്നിന് ശേഷം ഉന്നതതല യോഗം വിളിച്ച ചേർക്കുകയും പ്രതിസന്ധി ഉണ്ടായ രണ്ട് മേഖലകൾ കൂടി കണക്കിലെടുത്ത് കൊണ്ട് കാർഷിക മേഖലയിയിലെ പരിഹാരത്തിനായി എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാം എന്നും യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മേഖലയിലെ തദ്ദേശവാസികളുടെയും ശാസ്ത്രീയമായി കാര്യങ്ങൾ മനസിലാക്കിയിട്ടുള്ളവരുടെയും കർഷകരുടെയും സാധാരണ മനുഷ്യരുടെയും ജനപ്രധിനിധികളുടെയും എല്ലാം അഭിപ്രായങ്ങൾ കണക്കിലെടുത്ത് കൊണ്ടായിരിക്കും കൃഷി വകുപ്പ് അത്തരം കാര്യങ്ങൾ നടപ്പിലാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

#Vilangad #suffered #great #damage #Agriculture #Minister #PPrasad #special #attention #distress #agriculture #sector

Next TV

Related Stories
#Murder | കോഴിക്കോട്  വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

Sep 19, 2024 11:06 PM

#Murder | കോഴിക്കോട് വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന്...

Read More >>
#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ,  മരണത്തിൽ രണ്ട് പേർ പിടിയിൽ

Sep 19, 2024 10:58 PM

#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ, മരണത്തിൽ രണ്ട് പേർ പിടിയിൽ

ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങള്‍ക്കു ശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂര്‍...

Read More >>
#Goldlost |  ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

Sep 19, 2024 10:45 PM

#Goldlost | ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച്...

Read More >>
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
Top Stories










Entertainment News