#attack | മദ്യപിച്ച് തമ്മിലടി, പൊലീസിൽ അറിയിച്ചതോടെ പക; അതിഥി തൊഴിലാളികൾ വീട്ടമ്മയെ ആക്രമിച്ചു

#attack | മദ്യപിച്ച് തമ്മിലടി, പൊലീസിൽ അറിയിച്ചതോടെ പക; അതിഥി തൊഴിലാളികൾ വീട്ടമ്മയെ ആക്രമിച്ചു
Aug 9, 2024 09:22 PM | By Susmitha Surendran

അമ്പലപ്പുഴ: (truevisionnews.com)  ആലപ്പുഴയിൽ അയൽവാസികളായ അതിഥി തൊഴിലാളികൾ വീടു കയറി ആക്രമിച്ചു. വീട്ടമ്മക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചാത്ത് 11-ാം വാർഡ് കാക്കാഴം ലക്ഷ്മി നിവാസിൽ വിശ്വ ലക്ഷ്മി (57) ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ രാത്രി 10.30 ഓടെയായിരുന്നു സംഭവം. 15 ഓളം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളാണ് വിശ്വലക്ഷ്മിയുടെ വീടിന് വടക്കു ഭാഗത്തായി താമസിക്കുന്നത്. ഇവർ തമ്മിൽ പലപ്പോഴും മദ്യപിച്ച് വഴക്കുണ്ടാക്കുന്നതും പതിവാണ്.

കഴിഞ്ഞ രാത്രിയിലും അതിഥി തൊഴിലാളികൾ തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തു. ഇത് ശല്യമായതോടെ വിശ്വലക്ഷ്മി വിവരം പഞ്ചായത്തംഗം ലേഖാമോൾ സനിലിനെ അറിയിച്ചു.

വിവരം പൊലീസിൽ അറിയിക്കാൻ പഞ്ചായത്തംഗം നിർദേശിച്ചു. ഇതറിഞ്ഞ അഞ്ചോളം അതിഥി തൊഴിലാളികൾ വിശ്വക്ഷ്മിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ഗേറ്റ് ചവിട്ടിത്തുറന്നെത്തി ആക്രമിക്കുകയായിരുന്നു.

ആക്രമികൾ വിശ്വലക്ഷ്മിയുടെ വസ്ത്രം വലിച്ചു കീറുകയും കഴുത്തിലും പുറത്തും മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ ഓടിയെത്തിയതോയെടാണ് പ്രതികൾ സ്ഥലം വിട്ടത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലപ്പുഴ പൊലീസ് പ്രതികളായ അഞ്ച് അന്യസംസ്ഥാന തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു. കഴുത്തിന് സാരമായി പരിക്കേറ്റ വിശ്വലക്ഷ്മിയെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനക്കു ശേഷം പിന്നീട് ഡിസ്ചാർജ് ചെയ്തു.

#Alappuzha #neighboring #guest #workers #entered #house #attacked #Housewife #injured.

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories










Entertainment News