#wayanadandslide | മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം; മുണ്ടക്കൈയില്‍ രണ്ടിടത്ത് പരിശോധന, പാറകളും മണ്ണും നീക്കി തെരച്ചില്‍

#wayanadandslide |  മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം; മുണ്ടക്കൈയില്‍ രണ്ടിടത്ത് പരിശോധന, പാറകളും മണ്ണും നീക്കി തെരച്ചില്‍
Aug 9, 2024 11:26 AM | By Athira V

വയനാട്: ( www.truevisionnews.com ) ഉരുളെടുത്ത മുണ്ടക്കൈയിൽ പതിനൊന്നാം നാൾ ജനകീയ തെരച്ചിൽ തുടരുന്നു. ദുർഗന്ധം അനുഭവപ്പെട്ട സാഹചര്യത്തിൽ മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളിൽ പരിശോധന നടത്തുകയാണ്.

പൊലീസ് നായയെ എത്തിച്ചാണ് പരിശോധന. ചെളി അടിഞ്ഞുകൂടിയ പ്രദേശത്ത് തെരച്ചിൽ ദുഷ്കരമാണ്. മണ്ണുമാന്തി യന്ത്രങ്ങളും ഇവിടേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്.

അതേസമയം, വയനാട്ടിൽ എന്‍ഡിആര്‍എഫ് തെരച്ചിൽ തുടരുമെന്നും എത്ര ദിവസം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എന്‍ഡിആര്‍എഫ് മേധാവി പിയൂഷ് ആനന്ദ് ഐപിഎസ് അറിയിച്ചു.

സർക്കാർ ആവശ്യപ്പെട്ടാൽ പ്രദേശവാസികളെ ഉൾപ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്.

വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും. വൈകീട്ട് 3.30 ന് എസ്.കെ.എം.ജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നാല് മണിയോടെ ജില്ലയില്‍ നിന്ന് മടങ്ങും.

#wayanad #landslide #latest #update #smell #under #soil #search #two #places #mundakkai

Next TV

Related Stories
പതിനഞ്ച് വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jun 22, 2025 08:57 PM

പതിനഞ്ച് വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പതിനഞ്ച് വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...

Read More >>
വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു

Jun 22, 2025 08:55 PM

വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു

വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു യ്ക്ക്...

Read More >>
സ്വയം ശിക്ഷിച്ചു....; കുളത്തൂപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജീവനൊടുക്കിയ നിലയില്‍

Jun 22, 2025 06:27 PM

സ്വയം ശിക്ഷിച്ചു....; കുളത്തൂപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജീവനൊടുക്കിയ നിലയില്‍

കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍....

Read More >>
Top Stories










Entertainment News