ഡൽഹി: (truevisionnews.com) ഗുസ്തി താരം വിനേഷ് ഫോഗട്ടിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച് കായിക തർക്ക പരിഹാര കോടതി. ഹർജിയിൽ വിധി ഇന്നുതന്നെ ഉണ്ടാകും.
ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായി വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
പാരിസ് ഒളിംപിക്സിൽ ഫൈനൽ നടക്കാനിരിക്കെയാണ് ഇന്ത്യന്‍ താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്. ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെട്ടു.
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഇന്നലെ രാവിലെ നടത്തിയ ഭാരപരിശോധനയിൽ ഫോഗട്ടിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു.
ഇതിനിടെ ഗുസ്തിയിൽ നിന്ന് വിരമിക്കുന്നതായി വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചു. ഒളിമ്പിക്സ് അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷിൻ്റെ വിരമിക്കൽ പ്രഖ്യാപനം.
റസ്ലിങ്ങിനോട് വിടപറയുന്നുവെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചു.
നിങ്ങളുടെ സ്വപ്നങ്ങൾ എൻ്റെ ധൈര്യം എല്ലാം തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്സിൽ കുറിച്ചു.
#ParisOlympics2024 #VineshPhogat #plea #accepted #file #Sports #Dispute #Resolution #Court #verdict #today