തിരൂർ: (truevisionnews.com) തിരൂരിൽ പള്ളിയിൽ പ്രാർത്ഥനക്കിടെ കൈകുഞ്ഞിൻ്റെ അരഞ്ഞാണം മോഷ്ടിച്ച വിഴുങ്ങിയ സ്വർണ്ണം പുറത്തെടുപ്പിച്ച് പൊലീസ്.
നിറമരുതുർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവതി വിഴുങ്ങിയ സ്വർണ്ണാഭരണം പുറത്തെടുത്തത്.
ആശുപത്രിയിൽ എത്തിച്ച് എക്സറേ എടുത്തതോടെയായിരുന്നു യുവതി സ്വർണ്ണം വിഴുങ്ങിയതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം ഉണ്ടായത്.
തിരൂർ പാൻബസാറിലെ പള്ളിയിൽ നമസ്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈകുഞ്ഞിൻ്റെ അരഞ്ഞാണമാണ് യുവതി മോഷ്ടിച്ചത്.
വിവരം അറിഞ്ഞെത്തിയ തിരൂർ പൊലീസ് ഉടൻ തന്നെ യുവതിയെ കസ്റ്റഡിയിൽ എടുത്തു. യുവതിയെ ആദ്യം ചോദ്യം ചെയ്തപ്പോൾ സ്വർണ്ണം എടുത്തില്ല എന്ന തരത്തിലാണ് മറുപടി പറഞ്ഞത്.
എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ യുവതി മാല മോഷ്ടിച്ച് വിഴുങ്ങിയതായി കണ്ടെത്തിയതോടെ പൊലീസ് യുവതിയുടെ എക്സറേ എടുത്ത് പരിശോധിക്കുകയായിരുന്നു.
തിരൂർ ജില്ല ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രതിയെ എത്തിച്ച് അരഞ്ഞാണം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ബുധനാഴ്ച്ച പ്രതിയുടെ മലത്തിൽ നിന്നാണ് അരഞ്ഞാണം ലഭിച്ചത്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം കോടതിയിൽ ഹാജരാക്കി. തിരൂർ സി ഐ കെ ജെ ജിനേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
#incident #stealing #baby's #robe #church #police #took #out #swallowed #gold