കൊച്ചി: ( www.truevisionnews.com )വയനാട്ടിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. വനത്തിനുള്ളിൽ കുടുങ്ങിയ ആദിവാസി കുടുംബത്തെ രക്ഷിച്ചതടക്കമുള്ള ദൗത്യങ്ങള്‍ എടുത്തുപറഞ്ഞാണ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരെ പ്രശംസിച്ചെത്തിയത്.
'കയ്യിൽകിട്ടിയ കിടക്കവിരി മുറിച്ചെടുത്ത് കുട്ടികളെ നെഞ്ചോട് ചേർത്ത് അതിസാഹസികമായി കാടിറങ്ങിയ വനപാലകരുടെ ചിത്രം ഒരിക്കലും മറനാക്കാകാത്തതാണ്.
വയനാട് രക്ഷാപ്രവർത്തനത്തിൽ ദുർഘടകമേഖലകളിൽ നടക്കുന്ന തിരച്ചിലിന് നേതൃത്വം നൽകുന്നത് കാടിനെ തൊട്ടറിയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. ഉരുൾപ്പൊട്ടൽ സംഭവിച്ച നിമിഷം തന്നെ ഓടിയെത്തിയവരുടെ കൂട്ടത്തിൽ വനപാലകരുമുണ്ടായിരുന്നു.
റാപ്പിഡ് റെസ്പോൺസ് ടീമിനെ ഉൾപ്പെടെ വനപാലക സംഘത്തെയാകെ രക്ഷാപ്രവർത്തന മേഖലയിലേക്ക് നിമിഷനേരം കൊണ്ട് എത്തിക്കാനും ഇവർക്ക് സാധിച്ചു.
ഭൂപ്രദേശത്തിന്റെ എല്ലാഭാഗങ്ങളും നേരിട്ടറിയുന്ന വനപാലകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വഴികാട്ടിയായി. പ്രതിദിനം നൂറോളം ജീവനക്കാരാണ് ആദ്യദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിലുള്ളത്' മന്ത്രി കുറിച്ചു.
നിരവധി പേരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയത്. അതി സാഹസീകമായിട്ടാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിൽ കുടുങ്ങിയവരെ രക്ഷിച്ച് പുറത്തെത്തിച്ചത്.
#muhammadriaz #praised #forest #department #officials #rescue #operation #face #disaster