മലപ്പുറം: (truevisionnews.com) മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ശിഹാബ് ഫൈസിയുടെ കുടുംബത്തിന് കൈത്താങ്ങുമായി പാണക്കാട് കുടുംബം.
മുണ്ടക്കൈ ജുമാ മസ്‌ജിദ് ഖത്വീബ് കൂടിയായിരുന്ന ശിഹാബ് ഫൈസിയുടെ കുടുംബത്തിന് പാണക്കാട് ഖാസി ഫൌണ്ടേഷൻ വീട് നിർമ്മിച്ച് നൽകും പാണക്കാട് എത്തിയ ശിഹാബിൻ്റെ മാതാപിതാക്കളോടാണ് സാദിക്കലി ശിഹാബ് തങ്ങൾ ഇക്കാര്യം പറഞ്ഞത്.
മലയൊന്നടങ്കം കുത്തിയൊലിച്ചുവന്ന ആ പുലർച്ചെ ശിഹാബ് ഫൈസി കിടന്നുറങ്ങിയ മുണ്ടക്കൈ ജുമാമസ്‌ജിദ് പൂർണമായും തകർന്നു.
ഒലിച്ചു വന്ന പാറക്കൂട്ടങ്ങളും മരങ്ങളും പള്ളിയുടെ താഴ്ഭാഗം ഒന്നടങ്കം തകർത്തതോടൊപ്പം ശിഹാബിൻ്റെ ജീവനുമെടുത്തു.
നീറുന്ന വേദനയിൽ പാണക്കാട് എത്തിയതായിരുന്നു ശിഹാബിന്റെ മാതാപിതാക്കൾ. മറ്റൊന്നും ആലോചിക്കാതെ പാണക്കാട് തറവാട്ടിലെ സ്വാന്തന കരങ്ങൾ അവരെ ചേർത്ത് പിടിച്ചു.
രണ്ടു വർഷമായി ശിഹാബ് ഫൈസി മുണ്ടക്കൈ മസ്‌ജിദിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മുണ്ടക്കൈ നിവാസികളുടെ പ്രിയപ്പെട്ടവനായി അയാൾ മാറുകയായിരുന്നു.
മകന്റെ വിയോഗത്തിലെ കടുത്ത ദുഖത്തിലും വയനാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഒരുങ്ങുകയാണ് ശിഹാബിൻ്റെ കുടുംബം.
#Panakkad #family #reaches #out #ShihabFaizi #family #house #built