#VDSatheesan | 'വയനാടിനായി ലഭിച്ച തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം, വിവാദത്തിനില്ല' - വി ഡി സതീശൻ

#VDSatheesan  |  'വയനാടിനായി ലഭിച്ച തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം, വിവാദത്തിനില്ല' - വി ഡി സതീശൻ
Aug 6, 2024 07:27 PM | By Susmitha Surendran

കൽപ്പറ്റ : (truevisionnews.com)  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നൽകിയാൽ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

വയനാടിനായി ലഭിച്ച തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം. 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിക്കെതിരെ വ്യാപകമായി പരാതികളുയർന്നിട്ടുണ്ട്.

എറണാകുളത്ത് തന്നെ സിഎംഡിആർഎഫുവുമായി ബന്ധപ്പെട്ട് തട്ടിപ്പുണ്ടായി. ഇപ്പോൾ നൽകുന്ന ഫണ്ട്‌ വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം.

മുൻപ് മറ്റു പല കാര്യങ്ങൾക്കും വേണ്ടി ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിച്ചു. നിയമസഭയിലും സിഎംഡിആർഎഫിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

#ensured #Wayanad #will #get #amount #received #Wayanad #there #is #no #controversy' #VDSatheesan

Next TV

Related Stories
ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Jun 23, 2025 07:37 AM

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

നാദാപുരം ചെക്യാട്ടെ തെയ്യം കലാകാരൻ അഖേഷിൻ്റെ...

Read More >>
പൊന്നുമോനെ  അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

Jun 23, 2025 07:23 AM

പൊന്നുമോനെ അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

കുവൈത്തിൽ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവിന്...

Read More >>
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

Jun 23, 2025 07:15 AM

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ...

Read More >>
Top Stories