#wayanadandslide | 'പണമടച്ച സ്‌ക്രീൻഷോട്ട് അയച്ചു തരൂ.....; ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്താൽ പടം വരച്ചുതരാം' -ജിജോ സോമൻ

#wayanadandslide |  'പണമടച്ച സ്‌ക്രീൻഷോട്ട് അയച്ചു തരൂ.....; ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്താൽ പടം വരച്ചുതരാം' -ജിജോ സോമൻ
Aug 6, 2024 07:25 PM | By Athira V

കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടമുൾപ്പെടെ നഷ്ടപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതികൾ തയാറായിവരികയാണ്. ദുരന്തബാധിതരെ സഹായിക്കാൻ വിവിധ മേഖലകളിലുള്ളവർ മുന്നോട്ടുവരുന്നുണ്ട്.

സഹായിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും നിരവധിപ്പേരുണ്ട്. ഇത്തരത്തിൽ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധയമാകുന്നത്. ദുരിതാശ്വാസ ഫണ്ടിലേക്ക് 5000 രൂപയിൽ കൂടുതൽ സംഭാവന ചെയ്താൽ പടം വരച്ചുതരാമെന്ന ‘ഓഫറു’മായി വന്നിരിക്കുകയാണ് പന്തളം സ്വദേശിയും കലാകാരനുമായ ജിജോ സോമൻ.

ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന ഒരുപാടുപേർ ഉണ്ടെന്നറിയാം. എല്ലാവർക്കും വരച്ചുനൽകാൻ കഴിയാത്തതിനാൽ 5000 രൂപക്ക് മുകളിൽ പണമയക്കുന്ന 50 പേരെ വരക്കാമെന്ന് ജിജോ സോമൻ പറയുന്നു.

“വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത/ചെയ്യുന്ന കൂട്ടുകാർക്ക് എന്റെ വക ഒരു സന്തോഷം. പണമടച്ച സ്‌ക്രീൻഷോട്ട് അയച്ചു തരൂ. നിങ്ങളുടെ ഒരു ഫോട്ടോ ലൈൻസ്കെച്ചായി വരച്ച് തരാം. ഒരുപാട് കൂട്ടുകാർ അയച്ചിട്ടുണ്ടാവും എന്നെനിക്കറിയാം അതുകൊണ്ട് അയ്യായിരം രൂപയ്ക്ക് മേൽ അയച്ച അൻപത് പേരെ വരക്കാം എന്നാണ് പ്ലാൻ. വേഗം സ്‌ക്രീൻഷോട്ട് അയക്കൂ... ഒപ്പം നിങ്ങളുടെ ഫോട്ടോയും” - ജിജോ ഫേസ്ബുക്കിൽ കുറിച്ചു.

#artist #jijosoman #offers #portrait #linesketch #those #contributing #relief #fund

Next TV

Related Stories
കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Jul 22, 2025 03:14 PM

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ്...

Read More >>
വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

Jul 22, 2025 01:36 PM

വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ്...

Read More >>
വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

Jul 22, 2025 01:21 PM

വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു...

Read More >>
വാട്സാപ് ഗ്രൂപ്പിൽ 'ജീവിതം അവസാനിപ്പിക്കുന്നു' എന്ന് സന്ദേശം; പിന്നാലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

Jul 22, 2025 10:47 AM

വാട്സാപ് ഗ്രൂപ്പിൽ 'ജീവിതം അവസാനിപ്പിക്കുന്നു' എന്ന് സന്ദേശം; പിന്നാലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ...

Read More >>
Top Stories

//Truevisionall