#kseb | രണ്ട് മാസം വൈദ്യുതി ചാർജും കുടിശ്ശികയും ഈടാക്കില്ല, വയനാട് ദുരന്ത മേഖലയിലെ ഉപഭോക്താക്കൾക്ക് മന്ത്രിയുടെ ഉറപ്പ്

#kseb | രണ്ട്  മാസം വൈദ്യുതി ചാർജും കുടിശ്ശികയും ഈടാക്കില്ല, വയനാട് ദുരന്ത മേഖലയിലെ ഉപഭോക്താക്കൾക്ക് മന്ത്രിയുടെ ഉറപ്പ്
Aug 6, 2024 02:42 PM | By Susmitha Surendran

കൽപ്പറ്റ : (truevisionnews.com)  വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ട് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല.

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇതുസംബന്ധിച്ച് കെഎസ്ഇബിക്ക് നിർദ്ദേശം നല്കിയത്.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് രണ്ടു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിർദ്ദേശം.

ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.

ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 385 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു പോയിട്ടുള്ളതായി കെ എസ് ഇ ബി കണ്ടെത്തിയിട്ടുണ്ട്.

#No #electricity #charges #dues #for #two #months #Minister's #assurance #consumers #Wayanad #disaster #area

Next TV

Related Stories
കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Jul 22, 2025 03:14 PM

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ്...

Read More >>
വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

Jul 22, 2025 01:36 PM

വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ്...

Read More >>
വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

Jul 22, 2025 01:21 PM

വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു...

Read More >>
വാട്സാപ് ഗ്രൂപ്പിൽ 'ജീവിതം അവസാനിപ്പിക്കുന്നു' എന്ന് സന്ദേശം; പിന്നാലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

Jul 22, 2025 10:47 AM

വാട്സാപ് ഗ്രൂപ്പിൽ 'ജീവിതം അവസാനിപ്പിക്കുന്നു' എന്ന് സന്ദേശം; പിന്നാലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ...

Read More >>
Top Stories

//Truevisionall