#WayanadTragedy | ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം നിയന്ത്രിക്കും; രാവിലെ ആറ് മുതല്‍ ഒൻപത് വരെ 1500 പേർക്ക് മാത്രം അനുമതി

#WayanadTragedy | ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം നിയന്ത്രിക്കും; രാവിലെ ആറ് മുതല്‍ ഒൻപത് വരെ 1500 പേർക്ക് മാത്രം അനുമതി
Aug 4, 2024 10:16 PM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.

കളക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിങ്കളാഴ്ച മുതല്‍ ഒരു ദിവസം രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ.

കൂടുതല്‍ ആളുകള്‍ വരുന്നത് തെരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രി പറ‌ഞ്ഞു. ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്നും മന്ത്രി പറഞ്ഞു.

ഓരോ ദിവസവും ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല.

കളക്ഷന്‍ പോയിന്റില്‍ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തിന്റെ പഴയ കോണ്ടൂര്‍ മാപ്പും ഡ്രോൺ ഉപയോഗിച്ച് തയ്യാറാക്കിയ പുതിയ മാപ്പും താരതമ്യം ചെയ്ത് സ്ഥലത്ത് മണ്ണും കല്ലും വന്നു കൂടിയതിന് ശേഷമുള്ള ഉയര വ്യത്യാസവും കൂടി കണക്കാക്കി കൂടുതല്‍ പരിശോധന നടത്തും.

രണ്ടു മൃതദേഹങ്ങളാണ് ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്തിയത്. ഒന്ന് പരപ്പന്‍പാറയില്‍ നിന്നും മറ്റൊന്ന് നിലമ്പൂരില്‍ നിന്നും. നിലമ്പൂരില്‍ നിന്നും ഏഴ് ശരീരഭാഗങ്ങളും സൂചിപ്പാറ ഭാഗത്തുനിന്നും ഒരു ശരീരഭാഗവുംലഭിച്ചു.

ദുരിത ബാധിത മേഖലയിൽ പരിശോധനയ്ക്ക് മീററ്റിൽ നിന്ന് ആർമിയും പ്രത്യേക പരിശീലനം നേടിയ നാല് നായകളെ കൂടി വ്യോമ മാർഗം എത്തിക്കു മെന്ന് മന്ത്രി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ തുടങ്ങിയവർ പങ്കെടുത്തു.

#Access #Churalmala #Mundakai #restricted #people #allowed #six #nine #morning

Next TV

Related Stories
#accident | കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Nov 15, 2024 08:04 PM

#accident | കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് രോഗിയുമായി പോവുകയായിരുന്ന 108 ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന കെഎല്‍ 18...

Read More >>
#StrayDog | വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ തെരുവുനായ ആക്രമണം; റോഡിൽ വീണ് ഒരാൾക്ക് പരിക്ക്

Nov 15, 2024 08:03 PM

#StrayDog | വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ തെരുവുനായ ആക്രമണം; റോഡിൽ വീണ് ഒരാൾക്ക് പരിക്ക്

സ്കൂൾ ബസിൽ നിന്നും ഇറങ്ങി സ്കൂളിലേക്ക് പോകുന്ന വഴിയാണ് തെരുവുനായ മൂന്നു വിദ്യാർത്ഥികളെയും ഓടിച്ച് ആക്രമിക്കാൻ...

Read More >>
#harthal | കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ്; വയനാട്ടിൽ 19ന് ഹർത്താൽ പ്രഖ്യാപിച്ചു

Nov 15, 2024 07:57 PM

#harthal | കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ്; വയനാട്ടിൽ 19ന് ഹർത്താൽ പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ കേന്ദ്ര സ‍ർക്കാരിൻ്റെ അവഗണന തുടരുന്നതിനിടെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫും വയനാട്ടിൽ ഈ മാസം 19 ന് ഹാർത്തൽ...

Read More >>
#stabbedcase | കോഴിക്കോട് അത്തോളിയിൽ വീട്ടമ്മയ്ക്ക് കുത്തേറ്റ സംഭവം; യുവാവിനെതിരെ വധശ്രമത്തിന് കേസ്

Nov 15, 2024 07:51 PM

#stabbedcase | കോഴിക്കോട് അത്തോളിയിൽ വീട്ടമ്മയ്ക്ക് കുത്തേറ്റ സംഭവം; യുവാവിനെതിരെ വധശ്രമത്തിന് കേസ്

പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി അത്തോളി പോലീസ്...

Read More >>
#cannabis |  ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Nov 15, 2024 07:41 PM

#cannabis | ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് പേരാണ് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി...

Read More >>
#hartal | യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: കേന്ദ്ര അവഗണനയ്ക്കെതിരെ വയനാട്ടിൽ 19ന് യു.ഡി.എഫ് ഹർത്താൽ

Nov 15, 2024 05:57 PM

#hartal | യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: കേന്ദ്ര അവഗണനയ്ക്കെതിരെ വയനാട്ടിൽ 19ന് യു.ഡി.എഫ് ഹർത്താൽ

എന്നാൽ കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം...

Read More >>
Top Stories