#wayanadlandslides | നൊമ്പരം മറന്ന് ദീപ എത്തി, വയനാടിന് കൈത്താങ്ങായി വീണ്ടും ആംബുലൻസ് എടുത്തു

#wayanadlandslides |   നൊമ്പരം മറന്ന് ദീപ എത്തി, വയനാടിന് കൈത്താങ്ങായി വീണ്ടും ആംബുലൻസ് എടുത്തു
Aug 4, 2024 08:41 AM | By Susmitha Surendran

മേപ്പാടി: (truevisionnews.com)  വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടിയ സാഹചര്യത്തിൽ കയ്യും മെയ്യും മറന്നാണ് ഓരോ പ്രവർത്തകരും രക്ഷക്കായി എത്തുന്നത്.

മകളുടെ അപ്രതീക്ഷിത വിയോഗത്തോടെ ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങിയ കല്ലാച്ചി സ്വദേശിനി ദീപ ജോസഫ് വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തത് വയനാടിന് വേണ്ടിയാണ്. കഴിഞ്ഞ അഞ്ചു ദിവസമായി ദുരന്തഭൂമിയിൽ സജീവമാണ് ദീപ ജോസഫ്.

കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവറായ കല്ലാച്ചി വിലങ്ങാട് ഓട്ടപ്പുന്നയ്ക്കൽ ദീപ നാലര വർഷം മുൻപ് കോവിഡ് കാലത്താണ് ആംബുലൻസ് ഡ്രൈവിംഗിലേക്കു തിരിയുന്നത്. സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശക്തി പുരസ്കാരമടക്കം ദീപ നേടിയിട്ടുണ്ട്.

10 മാസം മുൻപാണ് ദീപയുടെ മകൾ രക്താർബുദംമൂലം മരിച്ചത്. ദീപ ശാരീരികമായും മാനസികമായും തളർന്നു. ഡ്രൈവിങ് ഉപേക്ഷിച്ചു. കല്ലാച്ചിയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു ച‍ൂരൽമല ഉരുൾപൊട്ടലിനെക്കുറിച്ചു കേൾക്കുന്നത്.

വടകര മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഇ കെ അജീഷിന്റെ വിളി വന്നു. ആംബുലൻസും ഫ്രീസറും സംഘടിപ്പിച്ചു മേപ്പാടിയിൽ എത്തിക്കാമോ എന്നായിരുന്നു ചോദ്യം.

ആശുപത്രിക്കിടക്ക വിട്ട് ആംബുലൻസെടുത്ത് മേപ്പാടിക്കു വിട്ടു. പിന്നെ വിശ്രമമില്ലാത്ത സേവനം. ആദ്യ മൂന്ന് ദിവസം വണ്ടിയിൽത്തന്നെയായിരുന്നു ദീപയുടെ ഉറക്കവും.

#Deepa #came #forget #boredom #again #took #ambulance #hand #Wayanad

Next TV

Related Stories
മോഷണ വിരുതൻ; കോഴിക്കോട് പേരാമ്പ്രയിൽ വീടിന്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊക്കി പോലീസ്

Jul 25, 2025 10:15 PM

മോഷണ വിരുതൻ; കോഴിക്കോട് പേരാമ്പ്രയിൽ വീടിന്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊക്കി പോലീസ്

പേരാമ്പ്രയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
പിള്ളറേ ...നാളെ ക്ലാസില്ലാ ! കനത്ത മഴ, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Jul 25, 2025 09:16 PM

പിള്ളറേ ...നാളെ ക്ലാസില്ലാ ! കനത്ത മഴ, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ശക്തമായ കാറ്റും മഴയും, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂർ പയ്യന്നൂരിൽ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

Jul 25, 2025 09:08 PM

കണ്ണൂർ പയ്യന്നൂരിൽ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

പയ്യന്നൂര്‍ വെള്ളൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം...

Read More >>
നാളെ അവധി.... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു

Jul 25, 2025 08:55 PM

നാളെ അവധി.... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ശനിയാഴ്ച അവധി...

Read More >>
ഓണത്തിന് വെളിച്ചെണ്ണ വിലക്കുറവിൽ; ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ

Jul 25, 2025 07:53 PM

ഓണത്തിന് വെളിച്ചെണ്ണ വിലക്കുറവിൽ; ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ

ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ...

Read More >>
ഗോവിന്ദച്ചാമി പതിനാല് ദിവസം റിമാന്‍ഡില്‍; വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

Jul 25, 2025 07:27 PM

ഗോവിന്ദച്ചാമി പതിനാല് ദിവസം റിമാന്‍ഡില്‍; വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്....

Read More >>
Top Stories

Entertainment News

//Truevisionall