കൽപ്പറ്റ: (truevisionnews.com) വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി വനമേഖലയിൽ ചാലിയാറിലെ തിരച്ചിൽ ആരംഭിച്ചു.
ഇരുകരകളിലും രണ്ട് സംഘങ്ങളായാണ് തിരച്ചിൽ നടത്തുന്നത്. സംഘങ്ങളെ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുക. ഇരുട്ടുകുത്തി മുതൽ സൂചിപ്പാറ വരെ തിരച്ചിൽ നടത്തുകയാണ് ലക്ഷ്യം.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപവും ഇന്ന് തിരച്ചിൽ നടത്തുന്നുണ്ട്.തണ്ടർ ബോൾട്ട് സംഘവും ഒപ്പമുണ്ട്. ഐബോർഡ് പരിശോധനയും ഇന്ന് നടത്തും. ഹെലിക്കോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ചായിരിക്കും തിരച്ചിൽ നടത്തുക.
അതേസമയം ചാലിയാറിലെ തെരച്ചിൽ ഇന്ന് പൂർത്തിയാക്കും. പരമാവധി സന്നദ്ധ പ്രവർത്തകരെ ഇറക്കി ഇരുകരകളിലും തിരച്ചിൽ നടത്തും.
നാളെ മുതൽ വനമേഖലയിലേക്ക് സന്നദ്ധ പ്രവർത്തകരെ പ്രവേശിപ്പിക്കില്ല. വനം കേന്ദ്രീകരിച്ചും പരിശോധന നടത്തും. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം തുടരും.
ചാലിയാറിൻ്റെ ബാക്കി മേഖലകളിലും തെരച്ചിൽ തുടരും. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 365 ആയി. മരിച്ചവരിൽ 30 കുട്ടികളുമുണ്ട്. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
#Mundakai #Tragedy #Search #started #Chaliyar #forest #area