#WayanadMudflow | വേണ്ടത് 400 വീടുകള്‍; 100 എണ്ണം കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു - വി.ഡി സതീശന്‍

#WayanadMudflow | വേണ്ടത് 400 വീടുകള്‍; 100 എണ്ണം കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു - വി.ഡി സതീശന്‍
Aug 3, 2024 01:02 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന്‌ നിര്‍മ്മിക്കേണ്ടത് 400 വീടുകളാണെന്നും അതില്‍ 100 എണ്ണം കോണ്‍ഗ്രസ് നിര്‍മ്മിച്ചുനല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചത് അനുസരിച്ച് ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചു. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ അതില്‍ വീട് നിര്‍മ്മിച്ച് നല്‍കും.

ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം കര്‍ണാടകത്തിലെ ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഇക്കാര്യം സ്ഥലം എം.എല്‍.എയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട് അര്‍ജുന്റെ ബന്ധുക്കളെ ഇന്ന് വിവരം അറിയിക്കാമെന്നാണ് എം.എല്‍.എ അറിയിച്ചത്. നിലവില്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്.

വയനാട്ടില്‍ അഞ്ച് മുതല്‍ 20 അടി വരെ താഴ്ചയിലാണ് വീടുകള്‍ മണ്ണിനടിയിലായത്. അതിന് മുകളിലാണ് ചെളി പുതഞ്ഞിരിക്കുന്നത്. ആദ്യ ദിവസം വെളുപ്പിന് ഒരു മണിക്ക് മണ്ണിടിച്ചിലുണ്ടായി. രണ്ട് മണിക്കൂറിന് ശേഷം വീണ്ടും മണ്ണിടിഞ്ഞു.

രണ്ടാമത്തെ മണ്ണിടിച്ചിലിലാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടായത്. ഷിരൂരിലും അദ്യ അപകടത്തിന് ശേഷം രണ്ടാമത് ഒരു അപകടംകൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തകരെ പോലും ആ സ്ഥലത്തേക്ക് വിടാനാകാത്ത സാഹചര്യമായിരുന്നു.

അര്‍ജുനെ കണ്ടെത്താനുള്ള എല്ലാ മാര്‍ഗങ്ങളും പരിശോധിക്കും. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തണമെന്ന കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം അദ്ഭുതത്തോടെയാണ് കര്‍ണാടകം നോക്കിക്കാണുന്നത്.

സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അര്‍ജുനെ കണ്ടെത്തണമെന്ന വാശിയോടെ എം.എല്‍.എ അപകട സ്ഥലത്ത് തന്നെ നില്‍ക്കുകയാണ്. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഇനിയുമുണ്ടാകും.

#houses #required #Congress #informed #ChiefMinister #built #VDSatheesan

Next TV

Related Stories
#arrest |  കൃഷിയിടത്തിലെ ഷെഡിൽ  വീട്ടമ്മയെ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

Nov 16, 2024 06:51 AM

#arrest | കൃഷിയിടത്തിലെ ഷെഡിൽ വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

മണർകാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ്...

Read More >>
#pinarayivijayan |  തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

Nov 16, 2024 06:43 AM

#pinarayivijayan | തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

വൈകിട്ട് 5 ന് മാത്തൂർ, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും....

Read More >>
#investigation |  വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

Nov 16, 2024 06:30 AM

#investigation | വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

വനിതാ എ എസ് ഐയെക്കൊണ്ട് നിർബന്ധപൂർവ്വം മാപ്പ് പറയിച്ചത്....

Read More >>
#sabarimala | വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്, അതിരാവിലെ നട തുറന്നു

Nov 16, 2024 06:20 AM

#sabarimala | വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്, അതിരാവിലെ നട തുറന്നു

ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്....

Read More >>
#rain | കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരും, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ  യെല്ലോ

Nov 16, 2024 06:00 AM

#rain | കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരും, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ

മൂന്ന് ജില്ലകളിലും 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്....

Read More >>
#Nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

Nov 15, 2024 11:38 PM

#Nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരണം. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക...

Read More >>
Top Stories

Entertainment News