#sexuallyassault | കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 68 വര്‍ഷം കഠിന തടവ്

#sexuallyassault | കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 68 വര്‍ഷം കഠിന തടവ്
Aug 1, 2024 10:09 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ശിക്ഷിച്ച് കോടതി.

ബേപ്പൂര്‍ ബി.സി റോഡിലെ കുനിയില്‍താഴം പറമ്പില്‍ എ.ടി. ഫൈസലി(53)നെയാണ് 68 വര്‍ഷം കഠിനതടവിനും 75000 രൂപ പിഴയൊടുക്കാനും വിധിച്ചത്.

2022ലാണ് കേസിന് ആസ്പദമായ സംഭവം. ഏപ്രില്‍, മെയ് മാസങ്ങളില്‍ വീട്ടിലും ബന്ധുവിന്റെ വീട്ടിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജ് സി എസ് അമ്പിളിയാണ് ശിക്ഷ വിധിച്ചത്.

പിഴത്തുകയില്‍ 50000 രൂപ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും നാല് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരും.

ബേപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി സിജിത്ത് അന്വഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ ആര്‍ എന്‍ രഞ്ജിത്ത് ഹാജരായി.

സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിന്ധു, എം സി ബിജു എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

#minor #girl #sexuallyassaulted #Kozhikode #years #rigorous #imprisonment #accused #case

Next TV

Related Stories
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

Aug 1, 2025 10:40 PM

ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ...

Read More >>
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 1, 2025 09:33 PM

ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ലയിൽ വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി...

Read More >>
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

Aug 1, 2025 09:30 PM

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച്...

Read More >>
Top Stories

//Truevisionall