#wayanadMudflow | ‘ഒരാളുടെ ദേഹത്ത് കമ്പി തുളച്ചുകയറി; കെട്ടിപ്പിടിച്ച നിലയിൽ 3 മൃതദേഹങ്ങൾ, അതെന്റെ ബന്ധുക്കളായിരുന്നു’

#wayanadMudflow |  ‘ഒരാളുടെ ദേഹത്ത് കമ്പി തുളച്ചുകയറി; കെട്ടിപ്പിടിച്ച നിലയിൽ 3 മൃതദേഹങ്ങൾ, അതെന്റെ ബന്ധുക്കളായിരുന്നു’
Aug 1, 2024 08:02 PM | By Susmitha Surendran

മേപ്പാടി: (truevisionnews.com)‘‘നേരം വെളുത്തുനോക്കുമ്പോൾ മുൻപിൽ മരുഭൂമിയാണ്... ദേഹത്ത് കമ്പി തുളച്ചുകയറിയനിലയിൽ ഒരാൾ... കെട്ടിപ്പിടിച്ചനിലയിൽ മൂന്നു മൃതദേഹങ്ങള്‍... അതെന്റെ ബന്ധുക്കളായിരുന്നു’’ – വിതുമ്പലടക്കാനാകാതെ മുണ്ടക്കൈ നിവാസി ജിതിക പ്രേം പറഞ്ഞു.

മുണ്ടക്കൈയിൽ മുസ്‌ലിം പള്ളിയുടെ മുകളിലുള്ള ലയത്തിലായിരുന്നു താമസം. നൃത്താധ്യാപികയായ ഇവരുടെ ക്ലാസിലുണ്ടായിരുന്ന പല കുട്ടികളും ഇപ്പോഴില്ലെന്നും കരച്ചിലോടെ അവർ കൂട്ടിച്ചേർത്തു.

മാറാനുള്ള വസ്ത്രം പോലും ഇല്ലായിരുന്നു. ക്യാംപിലെത്തിപ്പോൾ ലഭിച്ച ഷർട്ടാണിതെന്നും ധരിച്ച വസ്ത്രം ചൂണ്ടിക്കാട്ടി അവർ പറഞ്ഞു. ‘‘പുലർച്ചെ ഒന്നരയ്ക്ക് ഭയങ്കര ഒച്ച കേട്ടു.

ഇതിനുപിന്നാലെ ഞങ്ങളെല്ലാരും എഴുന്നേറ്റു. ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി എന്തോ ആപത്ത് വരുന്നുണ്ടെന്നു. കുട്ടികളെയും അച്ഛനെയും അമ്മയെയുമൊക്കെ എഴുന്നേൽപ്പിച്ചു.

ആദ്യം പൊലീസിനെ വിളിച്ചു. പിന്നീട് മറ്റുള്ളവരെയും വിളിച്ചു പറഞ്ഞു. താഴെ താമസിക്കുന്നവരെയും വിളിച്ചു. പക്ഷേ ബെൽ അടിക്കുന്നതല്ലാതെ അവർ എടുക്കുന്നുണ്ടായിരുന്നില്ല.

ആദ്യത്തെ ഉരുൾ പൊട്ടിയപ്പോൾത്തന്നെ ആളുകൾ രക്ഷിക്കണേയെന്നു വിളിച്ചു നിലവിളിക്കുന്നുണ്ട്. രണ്ടാമത്തെ ഉരുൾ പൊട്ടിയപ്പോൾ പിന്നെ ഇവരുടെ ശബ്ദം കേൾക്കാതായി.

പിന്നെ മൂന്നാമതും ഉരുൾപൊട്ടി. ഇതോടെ താഴെനിന്നും മുകളിൽനിന്നും ആളുകളെത്തി. ഇതോടെ മുകളിലേക്കു മാത്രമേ ഓടാവൂ എന്നു ഞങ്ങൾ തീരുമാനിച്ചു.

അച്ഛന്റെ പ്രായമുള്ള കുറേപ്പേരുണ്ടായിരുന്നു. ഇവരെ അവിടെയുള്ള ഡിസ്പെൻസറിയിൽ കൊണ്ടാക്കി. ബാക്കിയുള്ളവർ റോഡിലും നിന്നു. വരുന്നിടത്തുവച്ചുകാണാമെന്ന അവസ്ഥയായി അപ്പോഴെല്ലാവർക്കും. കനത്ത മഴ നനഞ്ഞു നിൽക്കുകയായിരുന്നു ഞങ്ങളെല്ലാവരും. ഇരുട്ടായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല.

രാവിലെ നോക്കുമ്പോഴാണ് താഴെ മരുഭൂമിപോലെയായതു കാണുന്നത്. അവിടെയൊരു കുട്ടി രക്ഷിക്കണേയെന്നുവിളിച്ചു കൈ കാണിക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ കൂട്ടത്തിലുള്ള ആളുകൾ പോയി രക്ഷിച്ചു. വേറൊരു ആൺകുട്ടിയെയും രക്ഷിച്ചു. പിന്നൊരു ഉമ്മാനെയും. ഒരു വീട്ടിലെ താത്തയെയും രണ്ടുമക്കളെയും രക്ഷിച്ചു. ഒരാളെ രക്ഷിക്കാൻ പറ്റിയില്ല.

കമ്പി തുളച്ചുകയറി കിടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ രക്ഷാപ്രവർത്തകർ വന്ന് ഞങ്ങളെ ക്യാംപിലേക്ക് എത്തിച്ചു. കയറൊക്കെ കെട്ടി ഇങ്ങോട്ടു പോരുമ്പോൾ എന്റെ ചേട്ടായി വന്ന് കൈ കൊണ്ടു മണ്ണു മാന്തി അതിനുള്ളിലുള്ളവരെ തപ്പാൻ തുടങ്ങി.

അപ്പോൾ രക്ഷാപ്രവർത്തകരും അവിടെയെത്തി തിരച്ചിൽ നടത്തി. കെട്ടിപ്പിടിച്ച രീതിയിൽ ശിവൻ, ജിജിന, പ്രമോദിനി എന്ന മൂന്നുപേരുടെ മൃതദേഹങ്ങൾ കിട്ടി.

എന്റെ അമ്മായിയുടെ മോനും ഭാര്യയും മോളുമാണ് ഇവർ. ഞാൻ എല്ലാവരുമായും നല്ല ബന്ധം പുലർത്തുന്നയാളാണ്. അവരാരും ഇപ്പോഴില്ല’’ – ജിതിക പറഞ്ഞുനിർത്തി.

#eyewitness #relives #tragic #night #destruction #meppadi.

Next TV

Related Stories
#Indujadeath | നവവധു ആത്മഹത്യ ചെയ്ത സംഭവം; ‘അജാസ് ഇന്ദുജയെ മർദ്ദിക്കുന്നത് കണ്ടു’; ഭർത്താവ് അഭിജിത്ത് മൊഴി നൽകി

Dec 8, 2024 05:22 PM

#Indujadeath | നവവധു ആത്മഹത്യ ചെയ്ത സംഭവം; ‘അജാസ് ഇന്ദുജയെ മർദ്ദിക്കുന്നത് കണ്ടു’; ഭർത്താവ് അഭിജിത്ത് മൊഴി നൽകി

ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്യപ്പെട്ട രീതിയിലാണ് ഉള്ളത്. കാര്യമായ വിവരങ്ങൾ ഒന്നും ഫോണിൽ ഇല്ലെന്നാണ് പൊലീസിന്റെ...

Read More >>
#suicide | പത്തൊമ്പതുകാരി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ

Dec 8, 2024 05:04 PM

#suicide | പത്തൊമ്പതുകാരി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ

സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ടുവർഷം മുമ്പാണ് ഇവരുടെ വിവാഹം...

Read More >>
#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

Dec 8, 2024 04:44 PM

#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

ഈ വിഷയത്തില്‍ പരസ്യസംവാദത്തിന് കേരളത്തിലെ വൈദ്യുതി മന്ത്രിയെ വെല്ലുവിളിക്കുകയാണ്' - രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ...

Read More >>
#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Dec 8, 2024 04:04 PM

#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

ഇന്നലെ വൈകിട്ടായിരുന്നു മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്ആർടിസി ബസ്...

Read More >>
Top Stories










Entertainment News