#Nursingstudent | നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്, അസ്വഭാവിക മരണത്തിന് കേസെടുത്തു

#Nursingstudent | നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്, അസ്വഭാവിക മരണത്തിന് കേസെടുത്തു
Nov 16, 2024 07:23 PM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന.

അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു എസ്. സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയത്.

ചുട്ടിപ്പാറ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ 22 കാരിയായ അമ്മു. അസ്വാഭവിക മരണത്തിനു കേസെടുത്ത പത്തനംതിട്ട പൊലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തും.

അമ്മുവിന്‍റെ രക്ഷിതാക്കളെ പ്രത്യേകം കണ്ടും മൊഴി എടുക്കും.

ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലായി പൊലീസ് പറയുന്നത്:

ഡിസംബര്‍ മാസം ടൂര്‍ സംഘടിപ്പിക്കാനുളള ആലോചനയിലായിരുന്നു. ഇതിന്‍റെ വിദ്യാര്‍ത്ഥി കോ- ഓഡിനേറ്ററായി അമ്മു സജീവിനെയാണ് തെരഞ്ഞെടുത്തത്.

എന്നാല്‍, ഒരു വിഭാഗം പെണ്‍കുട്ടികള്‍ ഇതിനെ എതിര്‍ത്തു. മാത്രമല്ല, പരീക്ഷയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ട ബുക്കുകളിലൊന്ന് കാണാതായതുമായി ബന്ധപ്പെട്ടും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ന്നു.

ഇതിനുപിന്നാലെ അമ്മുവിന്‍റെ പിതാവ് പ്രിന്‍സിപ്പലിനു പരാതി നല്‍കി. തര്‍ക്കത്തിലേര്‍പ്പെട്ട പെണ്‍കുട്ടികളുടെ രക്ഷിതാക്കളോടും പരാതിക്കാരനോടും പതിനെട്ടാം തീയതി ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു.

ഇതിനു പിന്നാലെയാണ് ഇന്നലെ വൈകിട്ട് താഴേ വെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽനിന്ന് അമ്മു ചാടിയത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്കുളള യാത്രയ്ക്കിടെയാണ് അമ്മു മരിച്ചത്.

ഇന്നലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായതായാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#Nursingstudent #suicide #police #registered #case #unnatural #death #argument #between #classmates

Next TV

Related Stories
#ChampionsBoatLeague | ഫിനിഷിങ്ങിന് മെച്ചപ്പെട്ട സമയം ലഭിച്ചില്ലെന്ന ആരോപണം; ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ മത്സരം റദ്ദാക്കി

Nov 16, 2024 09:38 PM

#ChampionsBoatLeague | ഫിനിഷിങ്ങിന് മെച്ചപ്പെട്ട സമയം ലഭിച്ചില്ലെന്ന ആരോപണം; ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ മത്സരം റദ്ദാക്കി

സംഭവത്തെ തുടർന്ന് ഫൈനലിൽ പ്രവേശിച്ച കുമരകം ടൗൺ ബോട്ട് ക്ലബ് ട്രാക്കിന് കുറുകെ വള്ളമിട്ട്...

Read More >>
#exciseinspection  | വനത്തിനുള്ളിൽ വാറ്റ് കേന്ദ്രം; എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

Nov 16, 2024 09:13 PM

#exciseinspection | വനത്തിനുള്ളിൽ വാറ്റ് കേന്ദ്രം; എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

വനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും...

Read More >>
#skeletonfound  |  ചാലിയാറിൻ്റെ തീരത്ത് മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും  കണ്ടെത്തി

Nov 16, 2024 08:57 PM

#skeletonfound | ചാലിയാറിൻ്റെ തീരത്ത് മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

പൊലീസ് പ്രാദേശിക നീന്തൽ വിദഗ്ധരുടെ സഹായത്തോടെ തലയോട്ടിയും അസ്ഥികളും...

Read More >>
#Cobra | മെല്ലെ ശുചിമുറിയിലേക്ക് നീങ്ങാം ..... കിടപ്പുമുറിയിൽ നിന്ന്  മൂർഖൻ പാമ്പിനെ കണ്ടെത്തി

Nov 16, 2024 08:47 PM

#Cobra | മെല്ലെ ശുചിമുറിയിലേക്ക് നീങ്ങാം ..... കിടപ്പുമുറിയിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തി

പിടിക്കാൻ ശ്രമിച്ചതോടെ മുറിയിലുണ്ടായിരുന്ന കസേരയുടെ കാലിലും മേശയുടെ കാലിലുമെല്ലാം ചുറ്റിയ ചീറ്റി നിന്ന പാമ്പിനെ ആർആർടി അംഗം റോഷ്നി പിടികൂടി...

Read More >>
#chevayoorservicebank |  61 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം, ചേവായൂരിൽ അട്ടിമറി; ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Nov 16, 2024 08:37 PM

#chevayoorservicebank | 61 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം, ചേവായൂരിൽ അട്ടിമറി; ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

ജി.സി. പ്രശാന്ത് കുമാർ ചെയർമാനായി തുടരും. 11 സീറ്റിലേക്ക് ആയിരുന്നു മത്സരം വിജയിച്ചവരിൽ ഏഴുപേർ കോൺഗ്രസ് വിമതരും നാലുപേർ സി.പി.എം...

Read More >>
Top Stories