#wayanadandslide | 'അച്ഛന്‍ പേടിക്കേണ്ട, ഞാന്‍ യുഎസിൽ പോകും എന്നു പറഞ്ഞ മോളാണ്, മൂന്നുദിവസമായി'; എങ്ങും വിലാപം

#wayanadandslide | 'അച്ഛന്‍ പേടിക്കേണ്ട, ഞാന്‍ യുഎസിൽ പോകും എന്നു പറഞ്ഞ മോളാണ്, മൂന്നുദിവസമായി'; എങ്ങും വിലാപം
Aug 1, 2024 02:13 PM | By Athira V

മേപ്പാടി: ( www.truevisionnews.com  ) ഇടനെഞ്ച് പൊട്ടി വിലപിക്കുകയാണ് മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ജനങ്ങള്‍. ഉറ്റവരെയെല്ലാം നഷ്ടപ്പെട്ടവര്‍ വിലപിക്കുന്ന കാഴ്ചയാണ് എങ്ങും. ആരുടെയും ഉള്ളുപിടയ്ക്കുന്ന രംഗങ്ങള്‍.

മൂന്നുദിവസമായി മകളെക്കുറിച്ച് ഒരുവിവരവുമില്ലാതെ മുണ്ടക്കൈ മേഖലയില്‍ കാത്തിരിക്കുകയാണ് നാട്ടുകാരിലൊരാള്‍. ബന്ധുക്കളടക്കം പലരെയും ഉരുളെടുത്തപ്പോള്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ എവിടെയാണെന്ന് പോലും അറിയാതെ നെഞ്ചുപൊട്ടി കരയുകയാണ് ഇദ്ദേഹം.

ആ ദിവസത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ:-

''ശക്തമായ കാറ്റായിരുന്നു. ഹെലികോപ്റ്റര്‍ വരുന്നത് പോലെയുള്ള ശബ്ദം. എന്തോ സംഭവിക്കാന്‍ പോവുകയാണെന്ന് തോന്നി. ഭര്‍തൃപിതാവിനെയും കുട്ടിയെയും വിളിച്ചിട്ട് അവരാരും എഴുന്നേല്‍ക്കുന്നില്ല. മണിക്കുട്ടി എന്നാണ് അവളെ വിളിക്കാറ്. മണിക്കുട്ടിയെ വിളിച്ച് എന്റെ തൊണ്ട പൊട്ടി.

ഒരുമണിക്ക് എല്ലാംപോയി. എന്റെ വീട് റോഡിന്റെ മേലെയാണ്. താഴെത്തെ തറവാട് പോയി. കുട്ടികളെ കൂട്ടി മുകളിലേക്ക് കയറിയത് കൊണ്ട് ഞങ്ങള്‍ ചിലര്‍ രക്ഷപ്പെട്ടു.

അടുത്തവീട്ടിലെ മുബീനയും ഒരുകുട്ടിയും ചെളിയില്‍ ഒഴുകിവന്നിട്ട് ഏട്ടാ ഏട്ടാ എന്ന് വിളിച്ചുകരയുകയായിരുന്നു. അവരെ ഇതുവരെ കണ്ടിട്ടില്ല. എന്റെ കുട്ടിയെ കാണാതായിട്ട് മൂന്നാമത്തെ ദിവസമാണ്.

വെള്ളാര്‍മല സ്‌കൂളിന്റെ മുകളിലാണ് എന്റെ വീട്. എസ്റ്റേറ്റിലെ ജോലിക്കാരനാണ്. അച്ഛന്‍ ഇനി പേടിക്കേണ്ട പത്തുവര്‍ഷം കൂടി പണിയെടുത്താല്‍ മതിയെന്നാണ് ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന മകള്‍ എന്നോട് പറയാറുണ്ടായിരുന്നത്. അച്ഛന്‍ പത്ത് കൊല്ലം കൂടി കാത്തിരിക്കൂ, അത് കഴിഞ്ഞാല്‍ ഞാന്‍ യു.എസില്‍ പോകും, അച്ഛന്‍ പേടിക്കേണ്ട എന്ന് പറഞ്ഞ മോളാണ്.

എന്റെ വീടിന്റെ ചുറ്റുപാടും മാത്രം നൂറുപേര്‍ മിസ്സിങ്ങാണ്. എല്ലാവരും പോയി. മുണ്ടക്കൈയിലെ കുടുംബക്കാര്‍ ആരുമില്ല. സമ്പാദ്യവും വീടുമെല്ലാം പൊയ്‌ക്കോട്ടെ, നമ്മള്‍ ഭക്ഷണം കൊടുത്ത് കഷ്ടപ്പെട്ട് വളര്‍ത്തിയ മക്കള്‍ പോയില്ലേ സാറെ...''

#wayanad #landslide #father #still #waiting #missing #daughter

Next TV

Related Stories
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

Aug 1, 2025 10:40 PM

ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ...

Read More >>
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 1, 2025 09:33 PM

ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ലയിൽ വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി...

Read More >>
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

Aug 1, 2025 09:30 PM

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച്...

Read More >>
Top Stories

//Truevisionall