#wayanadandslide | ദൃശ്യത്തിൽ കണ്ടത് ജസ്റ്റിന്‍റെ മൃതദേഹമെന്ന് സംശയം; വിദേശത്ത് നിന്നെത്തി അമ്മാവൻ, സ്ഥലത്തെത്തിയപ്പോൾ മൃതദേഹമില്ല

#wayanadandslide |  ദൃശ്യത്തിൽ കണ്ടത് ജസ്റ്റിന്‍റെ മൃതദേഹമെന്ന് സംശയം; വിദേശത്ത് നിന്നെത്തി അമ്മാവൻ, സ്ഥലത്തെത്തിയപ്പോൾ മൃതദേഹമില്ല
Aug 1, 2024 11:56 AM | By Athira V

മുണ്ടക്കൈ: ( www.truevisionnews.com  )അനന്തരവന്‍റെ മൃതദേഹം കാണാനില്ലെന്ന പരാതിയുമായി അമ്മാവന്‍. പാലക്കാട് പോത്തുണ്ടി സ്വദേശിയായ ജസ്റ്റിന്‍ എന്ന യുവാവിന്‍റെ മൃതദേഹം കാണാനില്ലെന്നാണ് അമ്മാവന്‍ ജോയിയുടെ പരാതി.

വിദേശത്ത് താമസിക്കുന്ന ജോയി മുണ്ടക്കൈയില്‍ നിന്നുള്ള ഈ ദൃശ്യം കണ്ട് തന്‍റെ അനന്തരവനാണെന്ന് സംശയം തോന്നിയാണ് നാട്ടിലെത്തിയത്.

എന്നാല്‍ കുടുംബം അന്വേഷിച്ചെത്തിയപ്പോള്‍ മൃതദേഹം സൂക്ഷിച്ച സ്ഥലത്ത് ഈ മൃതദേഹം കണ്ടെത്താനായില്ലെന്നും ഇദ്ദേഹം  പറഞ്ഞു. പാലക്കാട് നിന്ന് അമ്മയുടെ അനിയത്തിയുടെ വീട്ടിലെത്തിയതാണ് ജസ്റ്റിന്‍.

ഇതിനിടെയാണ് ദുരന്തത്തില്‍പ്പെട്ടത്. നാലുപേരാണ് ദുരന്തത്തില്‍പ്പെട്ടതെന്നും ഇതില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ ചികിത്സയിലാണ്. ഇനി ജസ്റ്റിനെയാണ് കണ്ടെത്താനുള്ളതെന്നും ജോയി പറയുന്നു.

ജൂലൈ 30ന് കണ്ടെടുത്ത മൃതദേഹം ജസ്റ്റിന്‍റേതാണെന്ന് 90 ശതമാനം ഉറപ്പുണ്ടെന്നാണ് ജോയി പറയുന്നത്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ജസ്റ്റിന്‍റെ മൃതദേഹം തന്നെയാണോ കണ്ടെടുത്തതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

അനന്തരവന്‍റെ മൃതദേഹം കണ്ടെത്താന്‍ വേണ്ടി മാത്രമാണ് ജോയി വിദേശത്ത് നിന്നെത്തിയത്. ജസ്റ്റിന്‍റെ മൃതദേഹം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ജോയിയും കുടുംബവും.

#relatives #searching #body #justin #missing #after #mundakkai #landslide

Next TV

Related Stories
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

Aug 1, 2025 10:40 PM

ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ...

Read More >>
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 1, 2025 09:33 PM

ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ലയിൽ വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി...

Read More >>
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

Aug 1, 2025 09:30 PM

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച്...

Read More >>
Top Stories

//Truevisionall