#Wayanadmudflow | മുഖ്യമന്ത്രി ദുരന്തബാധിത മേഖയിലെത്തും; രക്ഷാദൗത്യം അവസാനിക്കുന്നത് വരെ നാല് മന്ത്രിമാർ വയനാട്ടിൽ ക്യാമ്പ് ചെയ്യും

#Wayanadmudflow | മുഖ്യമന്ത്രി ദുരന്തബാധിത മേഖയിലെത്തും; രക്ഷാദൗത്യം അവസാനിക്കുന്നത് വരെ നാല് മന്ത്രിമാർ വയനാട്ടിൽ ക്യാമ്പ് ചെയ്യും
Aug 1, 2024 11:47 AM | By VIPIN P V

വയനാട് : (truevisionnews.com) രക്ഷാദൗത്യം അവസാനിപ്പിക്കുന്നത് വരെ നാല് മന്ത്രിമാരും വയനാട്ടിൽ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

കെ.രാജൻ, പി.എ മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവരോടാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

മന്ത്രിമാരുടെ യോഗത്തിലാണ് നിർണായക തീരുമാനം കൈകൊണ്ടത്. രക്ഷാപ്രവർത്തനത്തിന് രാജ്യത്ത്‌ ലഭ്യമായ എല്ലാ സംവിധാനവും ഒരുക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.

തിരച്ചിൽ ശാസ്ത്രീയമായി തുടരാൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമായി. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത ഭൂമി സദർശിക്കും.

ബെയ്‌ലി പാല നിർമ്മാണം നേരിട്ട് വിലയിരുത്തുകയും സൈന്യത്തെ നേരിൽ കാണുകയും ചെയ്യും. അതേസമയം വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം കൃത്യമായ രീതിയിലാണെന്ന് എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു.

സൈന്യം ഉൾപ്പെടെ അഞ്ച് സംഘം ദൗത്യമേഖലയിൽ രക്ഷാപ്രവർത്തനത്തില് ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങൾ മേഖലയിൽ എത്തിച്ചിട്ടുണ്ടെന്ന് എഡിജിപി  പറഞ്ഞു. മുണ്ടക്കൈ പൂർണമായി തകർന്നു.

എല്ലാ കെട്ടിടങ്ങളും തകർന്നു. മുഴുവൻ ചെളിയാണ്. മുന്നോറോളം പേർ കാണാതായിട്ടുണ്ട്. വലിയ പാറകളാണ് വന്ന് വീണത്. പ്രാദേശിക സന്നദ്ധപ്രവർത്തകരും സജീവമായി രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് എഡിജിപി പറഞ്ഞു.

മലപ്പുറം നിലമ്പൂർ മുതൽ ദുരന്ത മേഖല വരെ തിരച്ചൽ നടക്കുന്നുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ വ്യക്തമാക്കി. അതേസമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 287 ആയി ഉയർന്നു.

ഇന്നത്തെ തെരച്ചിൽ യന്ത്രസഹായത്തോടെയാണ് നടക്കുന്നത്. ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ വേ​ഗം കൈവരിക്കും.

രക്ഷാദൗത്യത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചു.

#reach #disaster #hit #four #ministers #camp #Wayanad #till #end #rescuemission

Next TV

Related Stories
#exciseinspection  | വനത്തിനുള്ളിൽ വാറ്റ് കേന്ദ്രം; എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

Nov 16, 2024 09:13 PM

#exciseinspection | വനത്തിനുള്ളിൽ വാറ്റ് കേന്ദ്രം; എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

വനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും...

Read More >>
#skeletonfound  |  ചാലിയാറിൻ്റെ തീരത്ത് മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും  കണ്ടെത്തി

Nov 16, 2024 08:57 PM

#skeletonfound | ചാലിയാറിൻ്റെ തീരത്ത് മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

പൊലീസ് പ്രാദേശിക നീന്തൽ വിദഗ്ധരുടെ സഹായത്തോടെ തലയോട്ടിയും അസ്ഥികളും...

Read More >>
#Cobra | മെല്ലെ ശുചിമുറിയിലേക്ക് നീങ്ങാം ..... കിടപ്പുമുറിയിൽ നിന്ന്  മൂർഖൻ പാമ്പിനെ കണ്ടെത്തി

Nov 16, 2024 08:47 PM

#Cobra | മെല്ലെ ശുചിമുറിയിലേക്ക് നീങ്ങാം ..... കിടപ്പുമുറിയിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തി

പിടിക്കാൻ ശ്രമിച്ചതോടെ മുറിയിലുണ്ടായിരുന്ന കസേരയുടെ കാലിലും മേശയുടെ കാലിലുമെല്ലാം ചുറ്റിയ ചീറ്റി നിന്ന പാമ്പിനെ ആർആർടി അംഗം റോഷ്നി പിടികൂടി...

Read More >>
#chevayoorservicebank |  61 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം, ചേവായൂരിൽ അട്ടിമറി; ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Nov 16, 2024 08:37 PM

#chevayoorservicebank | 61 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം, ചേവായൂരിൽ അട്ടിമറി; ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

ജി.സി. പ്രശാന്ത് കുമാർ ചെയർമാനായി തുടരും. 11 സീറ്റിലേക്ക് ആയിരുന്നു മത്സരം വിജയിച്ചവരിൽ ഏഴുപേർ കോൺഗ്രസ് വിമതരും നാലുപേർ സി.പി.എം...

Read More >>
#Kuruvagang  | കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന പ്രതി  കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി

Nov 16, 2024 08:30 PM

#Kuruvagang | കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി

ആലപ്പുഴയിലും എറണാംകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ്...

Read More >>
Top Stories