#wayanadMudflow | വയനാട്ടിൽ സ്നേഹത്തിന്റെ കട തുറന്ന് കരീം; സ്വന്തം കടയിലെ വസ്ത്രങ്ങളെല്ലാം നൽകി

#wayanadMudflow |  വയനാട്ടിൽ സ്നേഹത്തിന്റെ കട തുറന്ന് കരീം; സ്വന്തം കടയിലെ വസ്ത്രങ്ങളെല്ലാം നൽകി
Aug 1, 2024 11:38 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  അപ്രതീക്ഷിത ദുരന്തത്തിൽ വയനാട്ടിലെ മുണ്ടക്കൈ പകച്ചുനിന്നപ്പോൾ വടകരയിൽ നടക്കൽ കരീം സ്നേഹത്തിന്റെ കട തുറന്നു.

‘ഒരു കട നിറയെ’സഹായവുമായി കരീമും മകന്‍ മുഹമ്മദ് കലഫും ചുരം കയറി വയനാട്ടിലെത്തി. ഉരുൾപൊട്ടൽ ദുരന്തമറിഞ്ഞയുടനെ കരീം ഓടിയെത്തിയത് പാലയാട് പുത്തൻനടയിലെ ‘സഫു’ എന്ന തന്റെ ടെക്സ്റ്റൈൽ കടയിലേക്കാണ്.

കടയിലുണ്ടായിരുന്ന മുക്കാൽ ഭാഗം തുണികളും കരീമും സെറീനയും പായ്ക്കു ചെയ്തു. അടുത്തുള്ള കടകളിൽനിന്ന് തുണികളും പായകളും അവശ്യ സാധനങ്ങളും വാങ്ങി മകനോടൊപ്പം കരീം വയനാട്ടിലേക്ക് തിരിച്ചു.

ദുരിതാശ്വാസ ക്യാംപുകളിലെത്തി അധികൃതരെ സാധനങ്ങളേൽപ്പിച്ചു. ഇനിയും സാധനങ്ങളെത്തിക്കാനുള്ള തയാറെടുപ്പിലാണെന്നു കരീം പറഞ്ഞു. ‘‘വാർത്തയറിഞ്ഞപ്പോൾ ഞെട്ടലായിരുന്നു.

കടയിലെത്തി സാധനങ്ങൾ ശേഖരിച്ചു. വയനാട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. എല്ലാം നഷ്ടപ്പെട്ടവർ‌. ഇനിയും സാധനങ്ങൾ വയനാട്ടിലേക്ക് എത്തിക്കും’’– കരീം പറയുന്നു. കരീം ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങിയിട്ട് 5 വർഷമായി.

#Kareem #opened #shop #love #Wayanad #He #gave #all #clothes #from #his #own #shop

Next TV

Related Stories
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

Aug 1, 2025 10:40 PM

ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ...

Read More >>
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 1, 2025 09:33 PM

ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ലയിൽ വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി...

Read More >>
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

Aug 1, 2025 09:30 PM

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച്...

Read More >>
Top Stories

//Truevisionall