#wayanadMudflow | 'കരയുകയല്ലാതെ ഒരു മാർഗവുമില്ല... നോക്കിയപ്പോൾ ചെളിയിലൂടെ നീന്തി അച്ഛൻ വരുന്നു...'

#wayanadMudflow | 'കരയുകയല്ലാതെ ഒരു മാർഗവുമില്ല... നോക്കിയപ്പോൾ ചെളിയിലൂടെ നീന്തി അച്ഛൻ വരുന്നു...'
Aug 1, 2024 11:30 AM | By Susmitha Surendran

മേപ്പാടി: (truevisionnews.com) ഒരായുഷ്‌കാലം മുഴുവൻ സമ്പാദിച്ചതെല്ലാം നിമിഷനേരം കൊണ്ട് ഒലിച്ചുപോയെങ്കിലും ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിലാണ് മുണ്ടക്കൈയിലെ സോമനും കുടുംബവും.

മലവെള്ളപ്പാച്ചിലും പുഴയിൽ വെള്ളവും നിറഞ്ഞത് കണ്ടപ്പോൾ ഭാര്യയെയും മകനെയും സോമൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു.

തിരിച്ച് സോമൻ മാത്രം വീട്ടിൽ തിരിച്ചെത്തി. 'രണ്ടുമണിയൊക്കെ ആയപ്പോ വലിയൊരു ശബ്ദം കേട്ടു..ജനൽ തുറന്ന് നോക്കിയപ്പോൾ ചുറ്റും വെള്ളവും ചളിയും മാത്രം.

ജനലിലൂടെ പുറത്തേക്ക് ചാടി. മരത്തിൽ പിടിത്തം കിട്ടി താഴേക്ക് ഇറങ്ങി നീന്താൻ തുടങ്ങി. വീട്ടിൽ നിന്ന് മുണ്ടക്കൈ ടൗണിലെത്താൻ അഞ്ചുമിനിറ്റ് മാത്രം മതി.

എന്നാൽ മുക്കാൽ മണിക്കൂറോളം നീന്തിയാണ് രക്ഷപ്പെട്ടത്..'...സോമൻ പറഞ്ഞു. ഏത് വിധത്തിലും രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്നും പിന്നെ ഒന്നും നോക്കിയില്ലെന്നും മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സോമൻ ഓർത്തെടുക്കുന്നു.

മുണ്ടക്കൈ ടൗണിലെത്തിയപ്പോൾ ആരെക്കയോ രക്ഷപ്പെടുത്തി. ആദ്യം ചൂരൽ മല ക്രിസ്ത്യൻ പള്ളിയിലെ ക്യാമ്പിലും മേപ്പാടിയിലെ ക്യാമ്പിലുമെത്തിച്ചെന്നും സോമൻ പറഞ്ഞു.

അതേസമയം, അച്ഛനെ കാണാതെ ആശങ്കപ്പെട്ട മണിക്കൂറുകളെക്കുറിച്ചായിരുന്നു മകന് പറയാനുണ്ടായിരുന്നത്. രാത്രിയാണ് കൂട്ടുകാരൻ എന്തോ ശബ്ദം കേൾക്കുന്നുണ്ട്..

അപകടമാണെന്ന് വിളിച്ചു പറയുന്നത്. അച്ഛനാണെങ്കിൽ വീട്ടിനുള്ളിലും.. ചൂരൽമല ടൗണിലേക്ക് ഓടിയെത്തിയപ്പോള്‍ അവിടെ മുഴുവൻ ചളിയും മരവും അടിഞ്ഞുകിടക്കുന്നു. അച്ഛൻ ഉള്ളിലുണ്ടെന്ന് പറഞ്ഞ് കരയുകയായിരുന്നു.

അതല്ലാതെ വേറെ മാർഗവുമില്ലായിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ ചെളിയിൽ മുങ്ങി അച്ഛൻ വരുന്നുണ്ട്.. അപ്പോഴാണ് ആശ്വാസമായത്..' സോമന്റെ മകൻ പറയുന്നു. 'വീട് പോയാൽ പോകട്ടെ..ഞങ്ങള് രക്ഷപ്പെട്ടല്ലോ.' സോമന്റെ ഭാര്യയുടെ വാക്കുകളിൽ ഒരേ സമയം,ആശ്വാസവും സങ്കടവുമെല്ലാം തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു.

#survivors #mundakai #landslide #share #experiences

Next TV

Related Stories
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

Aug 1, 2025 10:40 PM

ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ...

Read More >>
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 1, 2025 09:33 PM

ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ലയിൽ വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി...

Read More >>
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

Aug 1, 2025 09:30 PM

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച്...

Read More >>
Top Stories

//Truevisionall