#wayanadMudflow | കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മണ്‍കൂനകൾക്കിടയിലും പ്രിയപ്പെട്ടവരെ തിരഞ്ഞു നടക്കുന്ന മിണ്ടാപ്രാണികൾ; നൊമ്പരകാഴ്ച

#wayanadMudflow | കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മണ്‍കൂനകൾക്കിടയിലും പ്രിയപ്പെട്ടവരെ തിരഞ്ഞു നടക്കുന്ന മിണ്ടാപ്രാണികൾ; നൊമ്പരകാഴ്ച
Jul 31, 2024 09:41 AM | By Susmitha Surendran

വയനാട്: (truevisionnews.com) തകർന്ന കെട്ടിടത്തിനുള്ളിലേക്ക് തല നീട്ടി പ്രിയപ്പെട്ടവരെ തെരയുന്ന വളർത്തുനായകൾ. മുണ്ടൈക്കൈ എന്ന ഗ്രാമം ഒന്നാകെ ഉരുൾപൊട്ടലിൽ തുടച്ചുനീക്കപ്പെട്ടപ്പോൾ, ദുരന്തഭൂമിയിൽ ബാക്കിയാകുന്നത് വളർത്തുമൃഗങ്ങളാണ്.

രാത്രിയിലും അവ തങ്ങളുടെ യജമാനന്മാരെ തെരഞ്ഞുകൊണ്ടു നടക്കുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതാണ്.

ഇന്നലെ രാത്രി ഒരു മണിയോടെ രക്ഷാപ്രവർത്തകർ തെരച്ചിൽ നിർത്തി പോയിട്ടും രണ്ട് നായകൾ കെട്ടിടാവശിഷ്ടങ്ങൾക്കും മണ്‍കൂനകൾക്കുമിടയിൽ തെരഞ്ഞു  നടക്കുകയായിരുന്നു.

 ചൂരൽമലയിൽ ഇന്ന് രാവിലെ ആറ് മണിയോടെ രക്ഷാദൗത്യം പുനരാരംഭിച്ചിരിക്കുകയാണ് സൈന്യം.

നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈനികരെത്തും. അ​ഗ്നിശമനസേനയും തെരച്ചിൽ തുടങ്ങി.

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് ആദ്യ പരി​ഗണന. സൈന്യത്തിന് സഹായവുമായി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്. 156 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.

എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കിൽ പറയുന്നത്. 20 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതർക്കായി എട്ട് ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളിൽ കഴിയുന്നത്.

#dogs #searching #loved #ones #among #ruins #dunes #First #look #wayanad

Next TV

Related Stories
#suicidecase |  സഹപാഠികളായ മൂന്ന് പേർ അകാരണമായി ശല്യപ്പെടുത്തി, അമ്മുവിൻ്റെ മരണത്തിന് പിന്നിൽ ദുരൂഹതയെന്ന് കുടുംബം

Nov 17, 2024 08:09 AM

#suicidecase | സഹപാഠികളായ മൂന്ന് പേർ അകാരണമായി ശല്യപ്പെടുത്തി, അമ്മുവിൻ്റെ മരണത്തിന് പിന്നിൽ ദുരൂഹതയെന്ന് കുടുംബം

അവസാന വ‌ർഷ നഴ്സിങ് വിദ്യാർത്ഥിയായ അമ്മുവിനെ അകാരണമായി സുഹൃത്തുക്കൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു....

Read More >>
#rain | ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Nov 17, 2024 08:03 AM

#rain | ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മലയോര മേഖലകളില്‍ മഴ കനത്തേക്കും. സന്നിധാനം പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴ...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീ പിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു

Nov 17, 2024 07:35 AM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീ പിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു

അട്ടത്തോടിന് സമീപത്ത് വെച്ചായിരുന്നു ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടുത്തം...

Read More >>
#JointCouncil | ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പണിമുടക്കും -  ജോയിൻ്റ് കൗൺസിൽ

Nov 17, 2024 07:15 AM

#JointCouncil | ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പണിമുടക്കും - ജോയിൻ്റ് കൗൺസിൽ

മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും, പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ...

Read More >>
#AbdulRahim | പ്രതീക്ഷയോടെ റഹീം; ഇന്ന് നിർണായക ദിനം; മോചന ഉത്തരവ് സംബന്ധിച്ച് വിധി ഇന്നുണ്ടായേക്കും

Nov 17, 2024 07:04 AM

#AbdulRahim | പ്രതീക്ഷയോടെ റഹീം; ഇന്ന് നിർണായക ദിനം; മോചന ഉത്തരവ് സംബന്ധിച്ച് വിധി ഇന്നുണ്ടായേക്കും

എന്നാൽ കേസ് ഫയൽ രണ്ടും രണ്ടാക്കിയതിനാൽ ഇതിൽ പ്രതിസന്ധിയില്ലെന്നാണ്...

Read More >>
#palakkadbyelection | പ്രചാരണം അവസാനലാപ്പിൽ, പാലക്കാട്ട് കൊട്ടിക്കലാശം നാളെ; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ

Nov 17, 2024 06:41 AM

#palakkadbyelection | പ്രചാരണം അവസാനലാപ്പിൽ, പാലക്കാട്ട് കൊട്ടിക്കലാശം നാളെ; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ

അതേസമയം, എൽഡിഎഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നും മണ്ഡലത്തിൽ...

Read More >>
Top Stories