#wayanadMudflow | മണ്ണിലമർന്ന് മുണ്ടക്കൈ: ഉണ്ടായിരുന്നത് 400 വീടുകൾ; അവശേഷിക്കുന്നത് 30 എണ്ണം മാത്രമെന്ന് പഞ്ചായത്ത്: മരണം 156

#wayanadMudflow | മണ്ണിലമർന്ന് മുണ്ടക്കൈ: ഉണ്ടായിരുന്നത് 400 വീടുകൾ; അവശേഷിക്കുന്നത് 30 എണ്ണം മാത്രമെന്ന് പഞ്ചായത്ത്: മരണം 156
Jul 31, 2024 09:28 AM | By Susmitha Surendran

കൽപറ്റ: (truevisionnews.com)  ഒരു ​ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ​ഗുരുതരമായി തുടരുകയാണ്.

 ഇതുവരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുമൃ​ഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും.

മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും.

18 ലോറികൾ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാർഗം വയനാട്ടിൽ എത്തിക്കും. ബെയിലി പാലം നിർമാണം രക്ഷാപ്രവർത്തനം കൂടുതൽ വേ​ഗത്തിലാക്കാൻ സഹായിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

സൈന്യത്തിന്റെ 3 കെടാവർ ഡോ​ഗുകളും ഒപ്പമെത്തും. കൂടാതെ, കാലവർഷ ദുരന്തങ്ങൾ നേരിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കാൻ യഥേഷ്ടാനുമതി നൽകി ഉത്തരവിറക്കി സർക്കാർ.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

6 മന്ത്രിമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മോശം കാലാവസ്ഥ മൂലം രാഹുലും പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചതായി അറിയിച്ചിരുന്നു.

ചൂരൽമല, മുണ്ടക്കൈ ഭാ​ഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

ഇതിനിടെ ചാലിയാറിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ 98 പേരെയാണ് കാണാതായതെന്നാണ് സർക്കാരിന്റെ ഔദ്യോ​ഗിക കണക്ക്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോൾ ചൂരൽമലയിൽ ര​ക്ഷാപ്രവർത്തനം നടത്തുന്നത്.

#Mundakai #There #400 #houses #Panchayat #says# only #30 #left #156 #deaths

Next TV

Related Stories
#Arrest | കു​ളി​മു​റി​യിൽ ഒളിഞ്ഞ് നോട്ടം, ഉ​റ​ങ്ങി​ക്കി​ട​​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർന്നു; പ്ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ മോഷ്ടാവ് പി​ടി​യി​ൽ

Nov 17, 2024 10:45 AM

#Arrest | കു​ളി​മു​റി​യിൽ ഒളിഞ്ഞ് നോട്ടം, ഉ​റ​ങ്ങി​ക്കി​ട​​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർന്നു; പ്ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ മോഷ്ടാവ് പി​ടി​യി​ൽ

എ​ട​പ്പാ​ൾ പ​ഴ​യ ​േബ്ലാ​ക്കി​ലെ വീ​ട്ടി​ലും എ​ട​പ്പാ​ൾ ഹോ​സ്പി​റ്റ​ലി​ലും നി​ർ​ത്തി​യി​ട്ടി​രു​ന്ന ബു​ള്ള​റ്റ് ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​തും...

Read More >>
#arrest | പു​ല​ർ​ച്ച സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ യു​വാ​വി​ന് ക്രൂര മർദ്ദനം, അറസ്റ്റ്

Nov 17, 2024 10:27 AM

#arrest | പു​ല​ർ​ച്ച സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ യു​വാ​വി​ന് ക്രൂര മർദ്ദനം, അറസ്റ്റ്

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ്...

Read More >>
#SandeepWarrier | എന്നെക്കൊല്ലാന്‍ സിപിഎം-ബിജെപി സംയുക്ത ഇന്നോവ അയക്കുമോയെന്നാണ് ഭയം - സന്ദീപ് വാര്യര്‍

Nov 17, 2024 10:21 AM

#SandeepWarrier | എന്നെക്കൊല്ലാന്‍ സിപിഎം-ബിജെപി സംയുക്ത ഇന്നോവ അയക്കുമോയെന്നാണ് ഭയം - സന്ദീപ് വാര്യര്‍

സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം സ്വാഗതം ബ്രോ...എന്ന് കുറിച്ചാണ് മുനവ്വറലി തങ്ങളുടെ...

Read More >>
#harthal |  കോഴിക്കോട്ടെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ഭാഗികം; മുടക്കമില്ലാതെ സർവീസ് തുടർന്ന് കെഎസ്ആർടിസി

Nov 17, 2024 09:41 AM

#harthal | കോഴിക്കോട്ടെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ഭാഗികം; മുടക്കമില്ലാതെ സർവീസ് തുടർന്ന് കെഎസ്ആർടിസി

രാവിലെ വിട്ടുനിന്നെങ്കിലും സ്വകാര്യ ബസുകൾ പിന്നീട് സർവീസ് ആരംഭിച്ചിട്ടുണ്ട്. അന്തർ ജില്ലാ സർവീസുകളും പതിവുപോലെ...

Read More >>
Top Stories