#WayanadMudflow | മുണ്ടക്കൈയിൽ 135 മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരും, 211 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

#WayanadMudflow | മുണ്ടക്കൈയിൽ 135 മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരും, 211 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്
Jul 31, 2024 06:59 AM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നലെ താൽക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും.

പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചിരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലായിരുന്നു നാശം വിതച്ചത്.

കുത്തിയൊലിച്ചെത്തിയ വെള്ളം ചൂരൽമല ടൗൺ പൂര്‍ണായും ഇല്ലാതാക്കി. ദുരന്തത്തിൽ ഇതുവരെ 135 പേര്‍ മരിച്ചു. 211 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

180-ലധികം പേര്‍ ആശുപത്രികളിൽ ചികിത്സയിലാണ്. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്നലെ രാവിലെയോടെ മാത്രമാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിൻ്റെ വ്യാപ്തി വ്യക്തമായിട്ടില്ല.

ദുരന്തത്തിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്ത് താൽക്കാലിക പാലം ഉണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കയര്‍ കെട്ടി അവിടേക്ക് കടക്കാൻ വഴിയൊരുക്കി.

300 ഓളം പേര്‍ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം ഇന്നലെ വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. കുടുങ്ങിക്കിടന്നതായി വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും എല്ലാവരെയും രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.

എന്നാൽ ഇപ്പോഴും പല ഭാഗത്തായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും അടക്കം നൂറോളം പേര്‍ പ്രദേശത്തെ ഒരു മുസ്ലിം പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.

ഇന്ന് കേന്ദ്ര-സംസ്ഥാന ഏജൻസികൾ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. പാറക്കഷണങ്ങൾക്കും തകര്‍ന്ന വീടുകൾക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താനാവും ശ്രമം.

പ്രദേശത്തെ പാടികൾ പലതും ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ളവരെ രക്ഷിക്കാനായോ എന്ന് വ്യക്തമല്ല. ഇന്നത്തെ തെരച്ചിലോടെ ദുരന്തത്തിന്റെ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.

#deadbodies #found #MundakaI #Rescueoperations #continue #People #reported #missing

Next TV

Related Stories
#Arrest | കു​ളി​മു​റി​യിൽ ഒളിഞ്ഞ് നോട്ടം, ഉ​റ​ങ്ങി​ക്കി​ട​​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർന്നു; പ്ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ മോഷ്ടാവ് പി​ടി​യി​ൽ

Nov 17, 2024 10:45 AM

#Arrest | കു​ളി​മു​റി​യിൽ ഒളിഞ്ഞ് നോട്ടം, ഉ​റ​ങ്ങി​ക്കി​ട​​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർന്നു; പ്ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ മോഷ്ടാവ് പി​ടി​യി​ൽ

എ​ട​പ്പാ​ൾ പ​ഴ​യ ​േബ്ലാ​ക്കി​ലെ വീ​ട്ടി​ലും എ​ട​പ്പാ​ൾ ഹോ​സ്പി​റ്റ​ലി​ലും നി​ർ​ത്തി​യി​ട്ടി​രു​ന്ന ബു​ള്ള​റ്റ് ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​തും...

Read More >>
#arrest | പു​ല​ർ​ച്ച സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ യു​വാ​വി​ന് ക്രൂര മർദ്ദനം, അറസ്റ്റ്

Nov 17, 2024 10:27 AM

#arrest | പു​ല​ർ​ച്ച സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ യു​വാ​വി​ന് ക്രൂര മർദ്ദനം, അറസ്റ്റ്

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ്...

Read More >>
#SandeepWarrier | എന്നെക്കൊല്ലാന്‍ സിപിഎം-ബിജെപി സംയുക്ത ഇന്നോവ അയക്കുമോയെന്നാണ് ഭയം - സന്ദീപ് വാര്യര്‍

Nov 17, 2024 10:21 AM

#SandeepWarrier | എന്നെക്കൊല്ലാന്‍ സിപിഎം-ബിജെപി സംയുക്ത ഇന്നോവ അയക്കുമോയെന്നാണ് ഭയം - സന്ദീപ് വാര്യര്‍

സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം സ്വാഗതം ബ്രോ...എന്ന് കുറിച്ചാണ് മുനവ്വറലി തങ്ങളുടെ...

Read More >>
#harthal |  കോഴിക്കോട്ടെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ഭാഗികം; മുടക്കമില്ലാതെ സർവീസ് തുടർന്ന് കെഎസ്ആർടിസി

Nov 17, 2024 09:41 AM

#harthal | കോഴിക്കോട്ടെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ഭാഗികം; മുടക്കമില്ലാതെ സർവീസ് തുടർന്ന് കെഎസ്ആർടിസി

രാവിലെ വിട്ടുനിന്നെങ്കിലും സ്വകാര്യ ബസുകൾ പിന്നീട് സർവീസ് ആരംഭിച്ചിട്ടുണ്ട്. അന്തർ ജില്ലാ സർവീസുകളും പതിവുപോലെ...

Read More >>
Top Stories