കൊച്ചി: (truevisionnews.com) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നാളെ വയനാട്ടിൽ എത്തില്ല.
കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രദേശത്തേക്ക് എത്തിച്ചേരാനാവില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണ് സന്ദർശനം റദ്ദാക്കിയത്.
രാഹുൽ ഗാന്ധി ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദർശനം റദ്ദാക്കിയ വിവരം അറിയിച്ചത്.
പ്രിയങ്കയ്ക്കൊപ്പം എത്രയും വേഗം ദുരന്തബാധിത പ്രദേശം സന്ദർശിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
ഈ വിഷമഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും രാഹുൽ അറിയിച്ചു.
#Badweather #Rahul #Priyanka #arrive #tomorrow #provide #help