#wayanadMudflow | 32 മൃതദേഹങ്ങൾ, 25 ശരീരഭാഗങ്ങൾ: തിരഞ്ഞെത്താൻ ആരുമില്ല ബാക്കി; എത്തിയവർക്ക് തിരിച്ചറിയാനുമാകുന്നില്ല

#wayanadMudflow |  32  മൃതദേഹങ്ങൾ, 25 ശരീരഭാഗങ്ങൾ: തിരഞ്ഞെത്താൻ ആരുമില്ല ബാക്കി; എത്തിയവർക്ക് തിരിച്ചറിയാനുമാകുന്നില്ല
Jul 30, 2024 10:51 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  'ഒരു കുടുംബത്തിലുള്ള അഞ്ചുപേരും അപകടത്തിൽപ്പെട്ടു, ഇതിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി, ബാക്കിയുള്ളവരെ തിരഞ്ഞാണ് ഇവിടേക്ക് എത്തിയത്', തന്റെ പളളിക്ക് സമീപം താമസിച്ച വീട്ടിലുള്ളവരെ തിരഞ്ഞ് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിയ ചൂരൻമല പള്ളി വികാരിയുടെ വാക്കുകളാണിത്.

ജീവനറ്റ് കിടക്കുന്നവരെ തേടി എത്താൻ പോലും ആരും ബാക്കിയില്ലാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവരെ തേടി ആശുപത്രിയിലേക്ക് എത്തുന്നവർക്കാവട്ടെ മൃതദേഹം തിരിച്ചറിയാനും സാധിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.

ചൂരൽമല, മുണ്ടക്കൈ ഭാ​ഗങ്ങളിലെ ഉരുൾപൊട്ടലിൽ ഒഴുകി എത്തിയവരിൽ തങ്ങളുടെ ഉറ്റവരുണ്ടോ എന്ന് അന്വേഷിച്ച് നിരവധിപേരാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളുമാണ് ആശുപത്രിയിലുള്ളത്. ഇതിൽ 18 ഓളം പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്.

ചൊവ്വാഴ്ച വൈകീട്ട് 7.30 വരെ കണ്ടെടുത്തതാണിവ. 19 പുരുഷൻമാർ, 11 സ്ത്രീകൾ, രണ്ട് ആൺകുട്ടികൾ, 25 ശരീരഭാഗങ്ങൾ എന്നിങ്ങനെയാണ് ലഭിച്ചത്. രാവിലെ ആറ് മണി മുതൽതന്നെ പോത്തുകല്ല് ഭാഗത്തുനിന്ന് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുക്കാൻ തുടങ്ങിയിരുന്നു.

ജില്ലാ ആശുപത്രിയിൽ എത്തിച്ച മുതദേഹങ്ങളും ശരീരഭാഗങ്ങളും വേഗത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടപടികളിലേയ്ക്ക് കടന്നിരുന്നു.

26 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഫോറൻസിക് വിഭാഗം ഡോക്ടർമാരെ എത്തിച്ച് നിലമ്പൂരിൽ തന്നെയാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത്.

ജില്ലാ ആശുപത്രിയിലെ രണ്ട് നില പേവാർഡുകളിൽ പൂർണമായി മൃതദേഹങ്ങൾ കിടത്തിയിരിക്കുകയാണ്. ഇതിനായി 50 ലധികം ഫ്രീസറുകൾ ഇതിനകം ആശുപത്രിയിലേക്ക് വിവിധ ഇടങ്ങളിൽ നിന്നായി എത്തിച്ചിട്ടുണ്ട്. രാത്രിയിലും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ തുടരും.

#32 #bodies #25 #body #parts #no #one #left #search #who #arrived #could #not #even #recognize #it

Next TV

Related Stories
#KSurendran | 'പാലക്കാട്ട് വോട്ട് ശതമാനം ഉയ‍ര്‍ത്താൻ ബിജെപിക്ക് കഴിഞ്ഞില്ല, ആവശ്യമായ തിരുത്തലുകൾ വരുത്തും' - കെ സുരേന്ദ്രൻ

Nov 25, 2024 01:06 PM

#KSurendran | 'പാലക്കാട്ട് വോട്ട് ശതമാനം ഉയ‍ര്‍ത്താൻ ബിജെപിക്ക് കഴിഞ്ഞില്ല, ആവശ്യമായ തിരുത്തലുകൾ വരുത്തും' - കെ സുരേന്ദ്രൻ

ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സുരേന്ദ്രൻ...

Read More >>
#raid  | അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്​; മൂന്നു പേര്‍ പിടിയില്‍

Nov 25, 2024 12:50 PM

#raid | അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്​; മൂന്നു പേര്‍ പിടിയില്‍

പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​ക​ളാ​യ യു​വ​തി​ക​ളാ​യി​രു​ന്നു...

Read More >>
#Theft |  കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ് മണം പിടിച്ച് റെയിൽവേ പാളത്തിലേക്ക്, പരിശോധന തുടരുന്നു

Nov 25, 2024 12:36 PM

#Theft | കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ് മണം പിടിച്ച് റെയിൽവേ പാളത്തിലേക്ക്, പരിശോധന തുടരുന്നു

വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും...

Read More >>
#denguefever | കേരളം കാണാൻ വന്ന വിദേശിയുടെ ജീവനെടുത്ത ഡെങ്കി; മരണം ഇന്ന് മടങ്ങാനിരിക്കെ; വേണം ജാഗ്രത

Nov 25, 2024 12:33 PM

#denguefever | കേരളം കാണാൻ വന്ന വിദേശിയുടെ ജീവനെടുത്ത ഡെങ്കി; മരണം ഇന്ന് മടങ്ങാനിരിക്കെ; വേണം ജാഗ്രത

ഞായറാഴ്ചയാണ് അയര്‍ലന്‍ഡ് സ്വദേശിയായ ഹോളവെന്‍കോ റിസാര്‍ഡിനെ ഫോര്‍ട്ട്കൊച്ചിയിലെ ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍...

Read More >>
#anganVadi |   'അങ്കണവാടി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി', നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അച്ഛന്‍

Nov 25, 2024 12:10 PM

#anganVadi | 'അങ്കണവാടി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി', നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അച്ഛന്‍

മാറനല്ലൂർ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണ് ഗുരുതര...

Read More >>
Top Stories