തൃശൂർ:(truevisionnews.com)തൃശൂർ ജില്ലയിൽ വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ പാളത്തിൽ വെള്ളം ഉയർന്നതിനാൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305) തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ആലുവയിലും തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു.
#heavy #rains #lead #to #train #cancellations