#idukkidam | ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർധനവ്, ജലനിരപ്പ് 2357.32 അടിക്ക് മുകളിൽ

#idukkidam | ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർധനവ്, ജലനിരപ്പ് 2357.32 അടിക്ക് മുകളിൽ
Jul 28, 2024 09:18 AM | By ADITHYA. NP

ഇടുക്കി:(www.truevisionnews.com) കാലവർഷം കനിഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർധനവ്. കഴിഞ്ഞ വർഷത്തേക്കാൾ 26 അടിയിലധികം വെള്ളം ഇടുക്കി ജലസംഭരണിയിലിപ്പോഴുണ്ട്.

2357.32 അടിക്കു മുകളിലാണ് ഇടുക്കിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 52 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്.

കാലവർഷം തുടങ്ങിയ ജൂൺ ഒന്നിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2332.28 അടിയായിരുന്നു. ഇതുവരെ 898 മില്ലീമീറ്റർ മഴയാണ് വൃഷ്ടി പ്രദേശത്ത് പെയ്തത്.

ഇതേത്തുടർന്ന് രണ്ടു മാസം കൊണ്ട് ജലനിരപ്പിൽ 25 അടിയോളം വർധനവുണ്ടായി.വേനൽ മഴ ശക്തമായപ്പോൾ ജലനിരപ്പ് കുറക്കാനായി ഉൽപ്പാദനം കൂട്ടിയിരുന്നു.

മെയ് അവസാന വാരത്തിൽ ദിവസേന 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉൽപ്പാദിപ്പിച്ചു. കടുത്ത വേനലിനു ശേഷം ശക്തമായ മഴ പെയ്യുമെന്ന് പ്രചനമുണ്ടായിരുന്നു.

അങ്ങനെ വന്നാൽ ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഉൽപ്പാദനം കൂട്ടിയത്. മഴ ശക്തമായതോടെ ചെറുകിട പദ്ധതികളിലെ ഉൽപ്പാദനം കൂട്ടുകയും മൂലമറ്റത്തെ ഉൽപ്പാദനം കുറക്കുകയും ചെയ്തു.

ഇതാണ് ജലനിരപ്പ് കാര്യമായി ഉയരാൻ കാരണം. 2022 ൽ ജലനിരപ്പ് റൂൾ കർവിലെത്തിയതിനെ തുടർന്ന് ഓഗസ്റ്റ് ഏഴിന് ഷട്ടർ ഉയർത്തേണ്ടി വന്നിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയം 2331 അടി വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലുണ്ടായിരുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2379 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം.

ഏഴു ദശലക്ഷത്തോളം യൂണിറ്റ് വൈദ്യുതിയാണിപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്. അതിതീവ്ര മഴ പെയ്താൽ വെള്ളം തുറന്നു വിടേണ്ടി വരിമെന്നാണ് കെഎസ്ഇബി യുടെ ആശങ്ക. ചെറുകിട അണക്കെട്ടുകളിലെല്ലാം പരമാവധി സംഭരണ ശേഷിക്കടുത്താണ് ജലനിരപ്പ്.

ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും കഴിഞ്ഞ വർഷത്തേക്കാൾ ഏഴടി കൂടുതലാണ്. 128 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.

#water #level #increases #idukki #dam

Next TV

Related Stories
#pantheerankavucase | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: റദ്ദാക്കിയ കേസ് പുനരന്വേഷിക്കാൻ സാധ്യത തേടി പൊലീസ്

Nov 27, 2024 03:05 PM

#pantheerankavucase | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: റദ്ദാക്കിയ കേസ് പുനരന്വേഷിക്കാൻ സാധ്യത തേടി പൊലീസ്

പരാതിക്കാരിയായ യുവതിയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇക്കാര്യം അനുഭാവപൂർവം...

Read More >>
#NursingStudent | അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർഥികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Nov 27, 2024 02:54 PM

#NursingStudent | അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർഥികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

എൻഎസ്എസ് വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വീണ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ...

Read More >>
#arrest | ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍

Nov 27, 2024 02:53 PM

#arrest | ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍

പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് എ​ടു​ത്ത​തോ​ടെ ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് നാ​ട്ടി​ൽ​നി​ന്ന്...

Read More >>
#attack | നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി അക്രമം; കൊല്ലം സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്ക്

Nov 27, 2024 02:44 PM

#attack | നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി അക്രമം; കൊല്ലം സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഇരുവരെയും വളയം ഗവണ്മെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അല്പസമയം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ...

Read More >>
#complaint | പഞ്ചായത്ത് അംഗത്തെ സ​മീ​പ​വാ​സി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, പ​രാ​തി

Nov 27, 2024 02:28 PM

#complaint | പഞ്ചായത്ത് അംഗത്തെ സ​മീ​പ​വാ​സി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, പ​രാ​തി

അ​മ്പ​ല​പ്പു​ഴ തെ​ക്ക് 12-ാം വാ​ർ​ഡ് അം​ഗം മ​നോ​ജ് കു​മാ​റി​നെ​യാ​ണ് പു​റ​മ്പോ​ക്ക് ഭൂ​മി​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​യാ​ളും മ​ക​നും...

Read More >>
#faseeladeath | ദുരൂഹത; 'ജോലിക്കെന്ന് പറഞ്ഞാണ് അവൾ വീട്ടിൽ നിന്ന് പോയത്', മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പിതാവ്

Nov 27, 2024 02:12 PM

#faseeladeath | ദുരൂഹത; 'ജോലിക്കെന്ന് പറഞ്ഞാണ് അവൾ വീട്ടിൽ നിന്ന് പോയത്', മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പിതാവ്

സനൂഫ് സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫസീലയുടെ കുടുംബം...

Read More >>
Top Stories

News from Regional Network