#ArjunMissing | അര്‍ജുനെ കണ്ടെത്താന്‍ നദിയിലേക്കിറങ്ങി പരിശോധന; മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി

#ArjunMissing |  അര്‍ജുനെ കണ്ടെത്താന്‍ നദിയിലേക്കിറങ്ങി പരിശോധന; മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി
Jul 27, 2024 02:28 PM | By VIPIN P V

കര്‍ണാടക: (truevisionnews.com) ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ 12-ാം ദിവസത്തിലെത്തുമ്പോള്‍ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന.

ഡൈവര്‍മാര്‍ പുഴയിലേക്കിറങ്ങി തിരച്ചില്‍ നടത്തുകയാണ്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് നദിയില്‍ നിര്‍ണായക ദൗത്യം നടക്കുന്നത്.

നദിക്ക് നടുവിലെ മണ്‍കൂനയില്‍ നിന്നും ആഴത്തിലേക്ക് പരിശോധന നടത്താന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. വടമുപയോഗിച്ച് ശരീരത്തില്‍ ബന്ധിച്ച ശേഷമാണ് ഡൈവര്‍മാര്‍ ഇറങ്ങിയത്.

അര്‍ജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പര്‍ ഫോറിലാണ് പരിശോധനകള്‍ നടക്കുന്നത്.  ഇരുപതിലേറെ നിര്‍ണായക രക്ഷാദൗത്യത്തില്‍ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ.

ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാല്‍പെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം.

അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാര്‍, സോണല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.

കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. അതാണ് നദിയിലിറങ്ങിയുള്ള പരിശോധന ഇത്രയും നീണ്ടത്.

#Go #down #river #find #Arjun #diverdived #Ganges #river

Next TV

Related Stories
#missing | ഒഴുക്കിൽപ്പെട്ട അനിയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരിമാരെ കാണാതായി; അപകടം കുളിക്കുന്നതിനിടെ

Sep 16, 2024 10:34 PM

#missing | ഒഴുക്കിൽപ്പെട്ട അനിയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരിമാരെ കാണാതായി; അപകടം കുളിക്കുന്നതിനിടെ

വിവരം ലഭിച്ചതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാന ദുരന്ത നിവാരണ സേനയെ വിവരം...

Read More >>
#accident | റോഡരികിൽ ഇരുന്നവർക്ക് നേരെ പിക്കപ്പ് പാഞ്ഞുകയറി അപകടം; നാല് പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Sep 16, 2024 07:29 PM

#accident | റോഡരികിൽ ഇരുന്നവർക്ക് നേരെ പിക്കപ്പ് പാഞ്ഞുകയറി അപകടം; നാല് പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

അപകടമുണ്ടാക്കിയ പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു...

Read More >>
#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

Sep 16, 2024 05:35 PM

#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

യുവാവ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് പിതാവ് അശോകനെ...

Read More >>
#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Sep 16, 2024 05:29 PM

#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൃതദേഹം ശിവാജിനഗർ ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക്...

Read More >>
#founddead |  വീട്ടില്‍നിന്ന്  ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

Sep 16, 2024 05:21 PM

#founddead | വീട്ടില്‍നിന്ന് ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

നഗരത്തില്‍നിന്ന് 75 കിലോമീറ്ററോളം അകലെയുള്ള വരന്തചുരത്തിലേക്കാണ് യുവാവ് കാറോടിച്ച്...

Read More >>
#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

Sep 16, 2024 05:00 PM

#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത്...

Read More >>
Top Stories