#ArjunMissing | ഷിരൂരിൽ രക്ഷാദൗത്യത്തിന് മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി; പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി

#ArjunMissing | ഷിരൂരിൽ രക്ഷാദൗത്യത്തിന് മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി; പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി
Jul 27, 2024 10:33 AM | By VIPIN P V

അങ്കോള: (truevisionnews.com) ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പടെ മൂന്നുപേരെ കണ്ടെത്തുന്നതിനായി മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി.

മൽപെയിലെ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഷിരൂരിലെത്തിയത്. ആങ്കർ സ്ഥാപിച്ച് പുഴയിൽ മുങ്ങാനുള്ള സാധ്യതകളാണ് ഇവർ പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിലെ കനത്ത അടിയൊഴുക്ക് കാരണം നാവികസേനയുടെ ഡൈവർമാർക്ക് പുഴയിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല.

അതേസമയം, പ്രതികൂല കാലാവസ്ഥ തന്നെയാണ് അർജുനെ കണ്ടെത്തുന്നതിനുള്ള പ്രധാന വെല്ലുവിളി. ഷിരൂരിൽ ഇപ്പോഴും മഴ തുടരുകയാണ്.

ഷിരൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്.

നദിയിൽ നാലോളം സ്ഥലങ്ങളിൽ നിന്നും ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്നൽ ലഭിച്ചിരുന്നുവെങ്കിലും പുഴയിലെ അടിയൊഴുക്ക് കാരണം നാവികസേനയുടെ ഡൈവർമാർക്ക് ഗംഗാവലിയിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല.

എന്നാൽ, രക്ഷാപ്രവർത്തനം നിർത്തില്ലെന്നും കൂടുതൽ ആധുനികമായ സംവിധാനങ്ങൾ ഉൽയോഗിച്ച് തെര​ച്ചിൽ വ്യാപിപ്പിക്കുമെന്നും കോഴിക്കോട് എം.പി എം.കെ രാഘവൻ അറിയിച്ചു.

മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഫ്ലോ​ട്ടി​ങ് പാ​ന്റൂ​ൺ (ച​ങ്ങാ​ട​ത്തി​ന് സ​മാ​ന​മാ​യ ഉ​പ​ക​ര​ണം) എ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

അ​ത് എ​ത്തി​ച്ചാ​ലും കാ​ലാ​വ​സ്ഥ ക​ട​മ്പ​ക​ൾ മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ട്. ഈ ​പു​ഴ​യി​ൽ​ത​ന്നെ നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട് എ​ന്ന വാ​ദ​വും ഉയരുന്നുണ്ട്.

#team #divers #arrived #rescuemission #Shirur #river #underflow #challenge

Next TV

Related Stories
#missing | ഒഴുക്കിൽപ്പെട്ട അനിയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരിമാരെ കാണാതായി; അപകടം കുളിക്കുന്നതിനിടെ

Sep 16, 2024 10:34 PM

#missing | ഒഴുക്കിൽപ്പെട്ട അനിയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരിമാരെ കാണാതായി; അപകടം കുളിക്കുന്നതിനിടെ

വിവരം ലഭിച്ചതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാന ദുരന്ത നിവാരണ സേനയെ വിവരം...

Read More >>
#accident | റോഡരികിൽ ഇരുന്നവർക്ക് നേരെ പിക്കപ്പ് പാഞ്ഞുകയറി അപകടം; നാല് പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Sep 16, 2024 07:29 PM

#accident | റോഡരികിൽ ഇരുന്നവർക്ക് നേരെ പിക്കപ്പ് പാഞ്ഞുകയറി അപകടം; നാല് പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

അപകടമുണ്ടാക്കിയ പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു...

Read More >>
#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

Sep 16, 2024 05:35 PM

#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

യുവാവ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് പിതാവ് അശോകനെ...

Read More >>
#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Sep 16, 2024 05:29 PM

#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൃതദേഹം ശിവാജിനഗർ ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക്...

Read More >>
#founddead |  വീട്ടില്‍നിന്ന്  ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

Sep 16, 2024 05:21 PM

#founddead | വീട്ടില്‍നിന്ന് ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

നഗരത്തില്‍നിന്ന് 75 കിലോമീറ്ററോളം അകലെയുള്ള വരന്തചുരത്തിലേക്കാണ് യുവാവ് കാറോടിച്ച്...

Read More >>
#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

Sep 16, 2024 05:00 PM

#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത്...

Read More >>
Top Stories