#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്
Jul 27, 2024 09:41 AM | By ShafnaSherin

അങ്കോല (കർണാടക): (truevisionnews.com) ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങൽവിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും എത്തും.

ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള സംഘം അൽപസമയത്തിനകം ഷിരൂരിലേക്കെത്തുമെന്നാണ് വിവരം.

തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി ഇവർക്കറിയാം. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവർ.

പുഴയുടെ ശക്തമായ അടിയൊഴുക്കിൽ കഴിഞ്ഞദിവസങ്ങളിൽ നാവികസേനയുടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരുന്നു.

നേവിയുടെ സ്ക്യൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെ പുതിയ സംവിധാനമായ പോന്റൂൺ സ്ഥാപിച്ച് നാവികസേനയുടെ മുങ്ങൽവിദഗ്ധർ ഇറക്കാനുള്ള നീക്കവും ശനിയാഴ്ച നടക്കും.

അർജുൻ ലോറിക്കകത്തുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ആറു നോട്ടിക്കൽ മൈൽവരെ വേഗത്തിലാണ്.

അതുകൊണ്ട് ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും രണ്ടുദിവസമായി നാവികസേനയ്ക്ക് ഇറങ്ങാൻ കഴിയുന്നില്ല. അതുകൊണ്ടാണ് തിരച്ചിൽ നീണ്ടുപോവാതിരിക്കാൻ ഇങ്ങനെയൊരു സംവിധാനം പരീക്ഷിക്കുന്നതെന്ന് കാർവാർ എം.എൽ.എ. സതീശ്‌വേൽ മാധ്യമങ്ങളോട് പറഞ്ഞു.

10 ടണ്ണിന്റെയും 25 ടണ്ണിന്റെയും രണ്ടു പോന്റൂണുകളാണ് നദിയിൽ നങ്കൂരമിട്ട് സ്ഥാപിക്കുക. പോന്റൂൺ കുത്തൊഴുക്കിനെ തടഞ്ഞുനിർത്തും. അതിന്റെ സഹായത്തോടെ ഇറങ്ങുമ്പോൾ ഒഴുകിപ്പോവില്ലെന്നാണ് പ്രത്യേകത.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം പുതിയ സംവിധാനമുപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചു.

ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് ഒഴുകി നീങ്ങുകയാണോ എന്നാണ് സംശയം. കരയിൽനിന്ന് 60 മീറ്റർ അകലെയാണ് വെള്ളിയാഴ്ച സിഗ്നൽ ലഭിച്ചത്.


#Fishermen #localdivers #search #Arjun #Group #Shirur

Next TV

Related Stories
#missing | ഒഴുക്കിൽപ്പെട്ട അനിയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരിമാരെ കാണാതായി; അപകടം കുളിക്കുന്നതിനിടെ

Sep 16, 2024 10:34 PM

#missing | ഒഴുക്കിൽപ്പെട്ട അനിയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരിമാരെ കാണാതായി; അപകടം കുളിക്കുന്നതിനിടെ

വിവരം ലഭിച്ചതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാന ദുരന്ത നിവാരണ സേനയെ വിവരം...

Read More >>
#accident | റോഡരികിൽ ഇരുന്നവർക്ക് നേരെ പിക്കപ്പ് പാഞ്ഞുകയറി അപകടം; നാല് പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Sep 16, 2024 07:29 PM

#accident | റോഡരികിൽ ഇരുന്നവർക്ക് നേരെ പിക്കപ്പ് പാഞ്ഞുകയറി അപകടം; നാല് പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

അപകടമുണ്ടാക്കിയ പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു...

Read More >>
#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

Sep 16, 2024 05:35 PM

#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

യുവാവ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് പിതാവ് അശോകനെ...

Read More >>
#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Sep 16, 2024 05:29 PM

#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൃതദേഹം ശിവാജിനഗർ ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക്...

Read More >>
#founddead |  വീട്ടില്‍നിന്ന്  ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

Sep 16, 2024 05:21 PM

#founddead | വീട്ടില്‍നിന്ന് ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

നഗരത്തില്‍നിന്ന് 75 കിലോമീറ്ററോളം അകലെയുള്ള വരന്തചുരത്തിലേക്കാണ് യുവാവ് കാറോടിച്ച്...

Read More >>
#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

Sep 16, 2024 05:00 PM

#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത്...

Read More >>
Top Stories