#ArjunMissing | അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ; നദിയിൽ അടിയൊഴുക്ക് അതിശക്തം, ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം

#ArjunMissing | അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ; നദിയിൽ അടിയൊഴുക്ക് അതിശക്തം, ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം
Jul 27, 2024 08:09 AM | By VIPIN P V

ഷിരൂര്‍: (truevisionnews.com) കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ.

നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

അര്‍ജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി തുടരുന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല.

അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന്‍റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തിൽ പുരോഗതിയില്ലാത്തത്.

മുങ്ങൽ വിദഗ്ധർക്കായി ഫ്ലോട്ടിങ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചന ഉണ്ടെങ്കിലും നിലവിൽ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ല. ഡ്രെഡ്ജിങ് യന്ത്രം ഗോവയിൽ നിന്ന് കടൽ മാർഗം കൊണ്ടുവരാനും കാലാവസ്ഥ തടസ്സമാണ്.

അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. അതെ സമയം ദില്ലിയിലെ സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തിൽ, ലോറി ഉണ്ട് എന്ന് കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചകും ഡൈവിങ് സാധ്യതകൾ തേടുക.

നദിയുടെ നടുവിലുള്ള മൺകൂനയോട് ചേർന്ന് ലോറി ഉണ്ടെന്നാണ് കണ്ടെത്തൽ. ഇന്നലെ എത്തിയ മന്ത്രി മുഹമ്മദ്‌ റിയാസ് ഷിരൂരിൽ തുടരുകയാണ്. മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് എത്തും.

#Search #Arjun #limbo #undercurrent #river #strong #hindering #preparation #floating #surface

Next TV

Related Stories
#missing | ഒഴുക്കിൽപ്പെട്ട അനിയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരിമാരെ കാണാതായി; അപകടം കുളിക്കുന്നതിനിടെ

Sep 16, 2024 10:34 PM

#missing | ഒഴുക്കിൽപ്പെട്ട അനിയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരിമാരെ കാണാതായി; അപകടം കുളിക്കുന്നതിനിടെ

വിവരം ലഭിച്ചതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാന ദുരന്ത നിവാരണ സേനയെ വിവരം...

Read More >>
#accident | റോഡരികിൽ ഇരുന്നവർക്ക് നേരെ പിക്കപ്പ് പാഞ്ഞുകയറി അപകടം; നാല് പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Sep 16, 2024 07:29 PM

#accident | റോഡരികിൽ ഇരുന്നവർക്ക് നേരെ പിക്കപ്പ് പാഞ്ഞുകയറി അപകടം; നാല് പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

അപകടമുണ്ടാക്കിയ പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു...

Read More >>
#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

Sep 16, 2024 05:35 PM

#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

യുവാവ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് പിതാവ് അശോകനെ...

Read More >>
#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Sep 16, 2024 05:29 PM

#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൃതദേഹം ശിവാജിനഗർ ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക്...

Read More >>
#founddead |  വീട്ടില്‍നിന്ന്  ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

Sep 16, 2024 05:21 PM

#founddead | വീട്ടില്‍നിന്ന് ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

നഗരത്തില്‍നിന്ന് 75 കിലോമീറ്ററോളം അകലെയുള്ള വരന്തചുരത്തിലേക്കാണ് യുവാവ് കാറോടിച്ച്...

Read More >>
#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

Sep 16, 2024 05:00 PM

#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത്...

Read More >>
Top Stories