#accident | വടകരയിൽ മരുമകൾ ഓടിച്ച സ്കൂട്ടറിൽ വാഹനമിടിച്ചു, തെറിച്ചുവീണ അമ്മയ്ക്ക് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം

#accident | വടകരയിൽ മരുമകൾ ഓടിച്ച സ്കൂട്ടറിൽ വാഹനമിടിച്ചു, തെറിച്ചുവീണ അമ്മയ്ക്ക് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം
Jul 26, 2024 05:00 PM | By Susmitha Surendran

 വടകര :( കോഴിക്കോട് ) (truevisionnews.com)   ദേശീയപാതയിൽ വടകരയിൽ അമ്മയും മരുമകളും സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചു .

റോഡിലേക്ക് തെറിച്ചുവീണ അമ്മയുടെ ദേഹത്തേക്ക് ബസ്സ് കയറി . ബസ്സിന്റെ ടയറിന്റെ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .

ഇന്ന് വൈകീട്ട് 4 : 15 ഓടെ വടകര അടക്കാത്തെരുവിനടുത്തെ കൊപ്ര ഭവനിന് മുന്നിലാണ് അപകടം . ചോറോട് എമടത്തിൽ പ്രഭ (75 ) ആണ് മരിച്ചത് .

സ്കൂട്ടർ ഓടിച്ച യുവതിയെ പരിക്കുകളോടെ വടകര ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ തകർന്ന ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത് .

അപകടത്തിൽ തൽക്ഷണം മരിച്ച വീട്ടമ്മയുടെ മൃതദേഹം റോഡിൽ നിന്ന് മാറ്റിയിട്ടില്ല . വടകര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .മൃതദേഹം ഉടൻ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും . 

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പരേതനായ ലത്തീഷ് , റീജേഷ്,രൂപേഷ് മരുമകൾ: ശ്രീകല ( അഹല്യ കണ്ണാശുപത്രി സ്റ്റാഫ് ) ശീതൾ അപർണ ( അസി. ഡയരകർ വിഎച്ച്സി ). മരിച്ച പ്രഭ കണ്ണൂർ സ്വദേശിനിയാണ് .

#accident | വടകരയിൽ കെഎസ്ആർസി ബസിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് മരിച്ചത് ചോറോട് സ്വദേശിനി വീട്ടമ്മ; അപകടത്തിൽപ്പെട്ടത് മരുമകൾ ഓടിച്ച സ്കൂട്ടർ

വടകര : (truevisionnews.com)  ദേശീയപാതയിൽ വടകരയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് കെഎസ്ആർടിസി ബസിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് മരിച്ചത് ചോറോട് സ്വദേശിനി വീട്ടമ്മ.

അപകടത്തിൽ സ്കൂട്ടർ ഓടിച്ച മരുമകൾക്കും പരിക്ക്. ചോറോട് എമടത്തിൽ പ്രഭ (75 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 : 15 ഓടെ വടകര അടക്കാത്തെരുവിനടുത്തെ കൊപ്ര ഭവനിന് മുന്നിലാണ് അപകടം .


വടകര അഹല്യ കണ്ണാശുപത്രിയിലെ ജീവനക്കാരിയായ മകൻ്റ ഭാര്യ ശ്രീകലയുടെ സ്കൂട്ടറിൽ ചോറോട്ടെ വീട്ടിൽ നിന്ന് പുത്തൂരിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

സ്കൂട്ടർ ഓടിച്ച ശ്രീകലയെ പരിക്കുകളോടെ വടകര ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ തകർന്ന ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത് .

മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു. സ്കൂട്ടറിൻ്റെ പിൻ സീറ്റിൽ നിന്ന് തെറിച്ച് വീണ പ്രഭ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിനടിൽപ്പെടുകയായിരുന്നു.

ബസ്സിൻ്റെ ചക്രത്തിൽ കുടുങ്ങിയ ഇവർ തൽക്ഷണം മരിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ തൽക്ഷണം മരിച്ച വീട്ടമ്മയുടെ മൃതദേഹം റോഡിൽ നിന്ന് വടകര പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് .

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പരേതനായ ലത്തീഷ് , റീജേഷ്,രൂപേഷ് മരുമകൾ: ശ്രീകല ( അഹല്യ കണ്ണാശുപത്രി സ്റ്റാഫ് ) ശീതൾ അപർണ ( അസി. ഡയരകർ വിഎച്ച്സി ). മരിച്ച പ്രഭ കണ്ണൂർ സ്വദേശിനിയാണ് .

#Vadakara #scooter #driven #her #daughter was hit by a vehicle, the mother fell under the bus and met a tragic end.

Next TV

Related Stories
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
#arrest |  ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 09:08 PM

#arrest | ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ്...

Read More >>
#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

Sep 7, 2024 09:05 PM

#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച...

Read More >>
Top Stories