#h1n1 | കോതമംഗലത്ത് ബാങ്ക് ജീവനക്കാർക്കും ബന്ധുവിനും എച്ച്.വൺ എൻ.വൺ, എട്ട് പേർ നിരീക്ഷണത്തിൽ

#h1n1 | കോതമംഗലത്ത് ബാങ്ക് ജീവനക്കാർക്കും ബന്ധുവിനും എച്ച്.വൺ എൻ.വൺ, എട്ട് പേർ നിരീക്ഷണത്തിൽ
Jul 26, 2024 12:29 PM | By Susmitha Surendran

കോതമംഗലം: (truevisionnews.com)  കോതമംഗലത്ത് മൂന്നുപേർക്ക് എച്ച്.വൺ എൻ.വൺ പനി ബാധിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

ഇതിൽ രണ്ടുപേർ നഗരത്തിലെ ബാങ്കിലെ ജീവനക്കാരാണ്. ഒരാൾ ജീവനക്കാരന്റെ ഭാര്യയും. എച്ച്.വൺ എൻ.വൺ പനി ആദ്യമായാണ് കോതമംഗലത്ത് റിപ്പോർട്ട് ചെയ്യുന്നത്.

പ്രാഥമികമായി നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റിലാണ് മൂന്നുപേരും പോസിറ്റീവായത്. എലൈസ ടെസ്റ്റിലൂടെയേ രോഗബാധ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.

പരിശോധനയ്ക്കായി ഇവരുടെ സാംപിൾ ശേഖരിച്ചിട്ടുണ്ട്. രോഗബാധ കണ്ടെത്തിയവർ വീടുകളിൽ ഐസൊലേഷനിൽ കഴിയാനാണ് അറിയിച്ചിട്ടുള്ളത്.

സമ്പർക്കപ്പട്ടികയിലുള്ള രണ്ടുപേർക്കുകൂടി പനി ഉണ്ടായിരുന്നെങ്കിലും പരിശോധനയിൽ എച്ച്‌.വൺ എൻ.വൺ ഇല്ലെന്ന് സ്ഥിരീകരിച്ചു. ബാങ്കിലെ എട്ട് ജീവനക്കാർ അവധിയിൽ പോയി.

ഇവർ നിരീക്ഷണത്തിലാണ്. 16 ജീവനക്കാരാണ് ബാങ്കിലുള്ളത്. ബാങ്ക് ശാഖയിൽ ഇടപാടുകാർക്ക് നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ സർവീസുകൾക്കു മാത്രമായി പ്രവർത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

#Kothamangalam #three #people #found #infected #H1 #N1 #fever.

Next TV

Related Stories
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
#arrest |  ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 09:08 PM

#arrest | ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ്...

Read More >>
#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

Sep 7, 2024 09:05 PM

#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച...

Read More >>
Top Stories