#python | ആടിനെ വിഴുങ്ങി അനങ്ങാൻ വയ്യ, കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി, വീഡിയോ പങ്കിട്ട് ഐഎഫ്എസ് ഓഫീസർ

#python |  ആടിനെ വിഴുങ്ങി അനങ്ങാൻ വയ്യ, കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി, വീഡിയോ പങ്കിട്ട് ഐഎഫ്എസ് ഓഫീസർ
Jul 26, 2024 12:26 PM | By Athira V

( www.truevisionnews.com  )ഒഡീഷയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പിടികൂടിയത് ഒരു കൂറ്റൻ പെരുമ്പാമ്പിനെ. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയും ഇതിന്റെ വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവച്ചിട്ടുണ്ട്.

12 അടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയിരിക്കുന്നത്. ബെർഹാംപൂരിലെ ഒരു വില്ലയിലാണ് ഈ കൂറ്റൻ പെരുമ്പാമ്പ് പ്രവേശിച്ചത്. ഇത് ഒരു ആടിനെ വിഴുങ്ങിയതായും പറയുന്നു. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്നത് വില്ലയിൽ കയറിയ പാമ്പിനെ അവിടെ നിന്നും സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്നതാണ്.

പാമ്പിനെ വനം വകുപ്പ് അധികൃതരെത്തിയ ശേഷം പിടികൂടി പിന്നീട് ഖള്ളിക്കോട്ട് റേഞ്ചിൽ വിടുകയായിരുന്നു എന്നും സുശാന്ത് നന്ദ പറയുന്നു. രണ്ട് വീഡിയോകളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

അതിൽ ആദ്യത്തേതിൽ രണ്ടുപേർ വളരെ കഷ്ടപ്പെട്ട് കൂറ്റൻ പെരുമ്പാമ്പിനെ മൂടിപ്പിടിച്ച് കൊണ്ടുപോകുന്നതാണ് കാണാൻ സാധിക്കുന്നത്. രണ്ടാമത്തെ വീഡിയോ അതിന് കാട്ടിൽ വിട്ട ശേഷമുള്ളതാണെന്നാണ് മനസിലാവുന്നത്. അത് പച്ചപ്പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് കാണാം. ഇരയെ വിഴുങ്ങിയതിനാൽ തന്നെ വയർ വീർത്താണ് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ മെല്ലെയാണ് അത് മുന്നോട്ട് നീങ്ങുന്നതും.

21.9K ആണ് വീഡിയോയ്ക്ക് ഉള്ളത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായും എത്തിയത്. ഒരാൾ പറഞ്ഞിരിക്കുന്നത്, വയറ്റിൽ ഇത്രയും വലിയ ഇരയുള്ളത് കൊണ്ടുതന്നെ ഇനി കുറച്ചുനാളത്തേക്ക് അതിന് വിശ്രമിക്കാം എന്നാണ്. കുറേപ്പേർ പാമ്പിനെ സുരക്ഷിതമായി പിടികൂടി കാട്ടിൽ വിട്ട ഉദ്യോ​ഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു.


#12ft #python #swallows #goat #rescued #forest #officials #video

Next TV

Related Stories
#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 7, 2024 09:47 PM

#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത്...

Read More >>
#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

Sep 7, 2024 09:37 PM

#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

വിഷയത്തിൽ, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാൻ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തുകയും...

Read More >>
#buildingcollapse  | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

Sep 7, 2024 08:15 PM

#buildingcollapse | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്...

Read More >>
#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Sep 7, 2024 07:42 PM

#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പൂജയുടെ സെലക്ഷന്‍ യു.പി.എസ്.സി. റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ്...

Read More >>
#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

Sep 7, 2024 03:38 PM

#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

അതേസമയം ബിക്രമിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ആശുപത്രി അധികൃതർ...

Read More >>
#BrijBhushan | ഒളിമ്പിക് മെഡൽ ലഭിക്കാത്തത് ‘ദൈവം നൽകിയ ശിക്ഷ’; വിനേഷ് ഫോഗട്ടിനെ വിമർശിച്ച് ബ്രിജ് ഭൂഷൺ

Sep 7, 2024 03:25 PM

#BrijBhushan | ഒളിമ്പിക് മെഡൽ ലഭിക്കാത്തത് ‘ദൈവം നൽകിയ ശിക്ഷ’; വിനേഷ് ഫോഗട്ടിനെ വിമർശിച്ച് ബ്രിജ് ഭൂഷൺ

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി...

Read More >>
Top Stories