#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം

#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം
Jul 25, 2024 10:53 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെപിസിസി ഭാരവാഹികളുടെ അടിയന്തര യോഗത്തിൽ കടുത്ത വിമർശനം.

വി ഡി സതീശൻ കെപിസിസിയുടെ പ്രവർത്തനത്തിൽ കൈകടത്തുന്നുവെന്നും 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നുവെന്നുമാണ് വിമർശനം.

കൂടിയാലോചനകൾ നടത്തുന്നില്ലെന്നും പരാതിയുയർന്നു. വി ഡി സതീശൻ സമാന്തര പ്രവർത്തനം നടത്തുന്നതായി ഭാരവാഹികൾ ആരോപിച്ചു.

'പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണ്. അദ്ദേഹം ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു.

ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവാണ് കാരണം.

വയനാട്ടിലെ ചിന്തൻ ശിബിറിന്റെ ശോഭ കെടുത്തിയത് വി ഡി സതീശനാണ്', തുടങ്ങിയ ആരോപണങ്ങളാണ് നേതാക്കൾ ഉന്നയിച്ചത്.

വ്യാഴാഴ്ച രാത്രിയായിരുന്നു കെപിസിസി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗം ചേർന്നത്.

#Trying #SuperPresident #VDSatheesan #criticized #KPCC #meeting

Next TV

Related Stories
#SitaramYechury | 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്' - പിണറായി വിജയൻ

Sep 12, 2024 04:31 PM

#SitaramYechury | 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്' - പിണറായി വിജയൻ

പാർട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകൾ രൂപീകരിച്ചുകൊണ്ട് സി.പി.എമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യൻ...

Read More >>
#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

Sep 9, 2024 12:46 PM

#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

ഇത് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് സമ്മതിച്ച് എഡിജിപി രംഗത്തെത്തി. സർക്കാരിനെ...

Read More >>
#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

Sep 5, 2024 12:06 PM

#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി...

Read More >>
Top Stories