കോഴിക്കോട്: (truevisionnews.com) കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ഗംഗാവാലി പുഴയിൽ നിന്ന് ഒൻപതാം നാൾ ലോറി കണ്ടെത്തിയ ആശ്വാസ വാർത്ത പുറത്തുവരികയാണ്. കണ്ണീരോടെ കാത്തിരിക്കുന്നവരുടെ മുമ്പിലേക്ക് ആശ്വാസമായി മാറുകയാണ് ഈ വാർത്ത.
അർജുനെ കാണാതായതിന് പിന്നാലെ രണ്ടാം ക്ലാസുകാരൻ എഴുതിയ ഡയറിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ് എസ്.ബി. സ്കൂളിലെ രണ്ട് ബി വിദ്യാർഥി ഇഷാന്റെ ഡയറിയാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
'ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽ നിന്നും കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവർ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ'- എന്നായിരുന്നു ഇഷാൻ ഡയറിയിൽ കുറിച്ചത്.
#Second #grader #shares #emotional #diary #minister #about #arjun #ankola #landslide
