#arrest | യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

#arrest | യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
Jul 24, 2024 09:12 PM | By VIPIN P V

തൃശൂര്‍: (truevisionnews.com) കുന്നംകുളം വൈശേരിയില്‍ യുവാവിനെ ബൈക്ക് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

ചിറളയം സ്വദേശികളായ ചെറുശേരി വീട്ടില്‍ ഷൈന്‍ സി ജോസ്, പാറമേല്‍ വീട്ടില്‍ ലിയോ പി വര്‍ഗീസ്, ചിറയത്ത് വീട്ടില്‍ അജിത്ത് എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പില്‍ വീട്ടില്‍ ജിനീഷിനെ (25) യാണ് ബൈക്കുകളിലായി എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 20 ന് നടന്ന ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം ഉത്സവത്തിനിടെ സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണമാണ് യുവാവിനു നേരേ ആക്രമണം ഉണ്ടായതെന്നാണ് പരാതി.

ഉത്സവത്തിനിടയില്‍ ചിറളയം സ്വദേശി ഷൈന്‍ സി ജോസ് ഉള്‍പ്പെടെ അഞ്ചുപേരെ ആക്രമിച്ച കേസിലെ പ്രതിയാണ് മര്‍ദനമേറ്റ ജിനീഷ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടതിനുശേഷം മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.

വൈശേരിയിലെ വീടിന് സമീപത്ത് വച്ച് ബൈക്ക് ഇടിച്ചുവീഴ്ത്തിയതിനു ശേഷം ജിനീഷിന്‍റെ തലയ്ക്ക് ആദ്യം ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു.

നിലത്ത് വീണ ജിനീഷിനെ വീണ്ടും മര്‍ദിച്ചു. വീട്ടിലേക്ക് ഓടിക്കയറിയ ജിനീഷിനെ വീട്ടില്‍ കയറിയും ആക്രമിച്ചതായി പറയുന്നു. ആക്രമണത്തില്‍ ജിനീഷിന്റെ പിതാവിനും മര്‍ദനമേറ്റിരുന്നു.

#Three #people #arrested #case of trying to kill a young man by hitting him on a bike

Next TV

Related Stories
#arrest | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

Oct 18, 2024 11:19 AM

#arrest | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

കഴിഞ്ഞ ശനിയാഴ്ച രാ ത്രിയാണ് അക്രമം. വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ്...

Read More >>
#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:18 AM

#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി പശുക്കടവിൽ ചികിത്സ സഹായ കമ്മറ്റിക്ക് രൂപം നല്‌കി പ്രവർത്തനം നടത്തുന്നതിനിടയിലാണ്...

Read More >>
#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

Oct 18, 2024 11:01 AM

#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

പൊതുപ്രവര്‍ത്തകന്മാര്‍ക്ക് അധികാരം കൈവരുമ്പോള്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം എന്തും പറയാം എന്ന് അവസ്ഥ നല്ലതല്ല,...

Read More >>
#naveenbabusuicide |  ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

Oct 18, 2024 10:47 AM

#naveenbabusuicide | ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

കളക്ടര്‍ക്കെതിരേ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മോഹനന്‍...

Read More >>
Top Stories